ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യൻ താരങ്ങൾ. ഭാരോദ്വഹനത്തിൽ ദീപക് ലാത്തറാണ് ഇന്ത്യക്കായി വെങ്കല മെഡൽ സ്വന്തമാക്കിയത്. 69 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ച ദീപക് സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോഡും ദീപക് സ്വന്തമാക്കി.

69 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ദീപഖ് 295 കിലോഗ്രാം ഭാരമാണ് ആകെ ഉയർത്തിയത്. സ്നാച്ചിൽ 136 കിലോഗ്രാമും, ക്ലീൻ ആൻഡ് ജെർക്കിൽ 159 കിലോയും ഉയർത്തി. വെയിൽസ് താരം ഗാരത് ഇവാൻസിനാണ് ഈ ഇനത്തിൽ സ്വർണ്ണം. ശ്രീലങ്കയുടെ ഇന്ദിക ദിസയങ്കെയ്ക്കാണ് വെളളി.

ഇന്ന് രാവിലെ സഞ്ജിത ചാനുവിലൂടെ ഇന്ത്യ രണ്ടാം സ്വർണ്ണ മെഡൽ നേടിയിരുന്നു. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച സഞ്ജിത ഗെയിംസ് റെക്കോഡോഡെയാണ് സ്വർണ്ണം അണിഞ്ഞത്. ഇന്നലെ വെയ്റ്റ്‌ ലിഫ്റ്റിങ്ങിൽ മീരാഭായ് ചാനുവാണ് ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. 48 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച മീരാഭായ് കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook