നാഗ്പൂർ: ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ നിർണായക ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയമൊരുക്കിയത് ദീപക് ചാഹറെന്ന യുവതാരമായിരുന്നു. നാല് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ഹാട്രിക്കുൾപ്പടെ താരം വീഴ്ത്തിയത് ആറ് ബംഗ്ലാദേശ് വിക്കറ്റുകൾ. നാഗ്പൂരിലെ പ്രകടനത്തോടെ ചരിത്രത്തിലും റെക്കോർഡ് ബുക്കിലും തന്റെ പേരെഴുതി ചേർത്തിരിക്കുകയാണ് ദീപക് ചാഹർ.
രാജ്യാന്തര ടി20 മത്സരത്തിൽ ഏറ്റവും മികച്ച് ബോളിങ് പ്രകടനമായിരുന്നു ദീപക് ചാഹറിന്റേത്. ശ്രീലങ്കൻ താരം അജന്ത മെൻഡിസിന്റെ റെക്കോർഡാണ് ഇക്കാര്യത്തിൽ ചാഹർ മറികടന്നത്. 2012ൽ സിംബാബ്വെയ്ക്കെതിരെ എട്ട് റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതും 2011ൽ ഓസ്ട്രേലിയയ്ക്കെതിരെ 16 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതുമായിരുന്നു മെൻഡിസിന്റെ മികച്ച പ്രകടനം. ഇതു തിരുത്തിയെഴുതിയിരിക്കുകയാണ് ദീപക് ചാഹർ.
Best figures in T20Is
6/7 D Chahar v Ban Nagpur 2019
6/8 A Mendis v Zim Hambantota 2012
6/16 A Mendis v Aus Pallekele 2011
6/25 Y Chahal v Eng Bengaluru 2017#INDvBAN— Deepu Narayanan (@deeputalks) November 10, 2019
രാജ്യാന്തര ടി20 മത്സരത്തിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപക് ചാഹർ. രാജ്യാന്തര താരങ്ങളിൽ പന്ത്രണ്ടാമനും. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലെയും കണക്കെടുത്താൽ ഹാട്രിക് നേടുന്ന ഏഴമത്തെ താരമാണ് ചാഹർ. ടെസ്റ്റിൽ ഹർഭജൻ സിങ്ങും ഇർഫാൻ പഠാനും, ഏകദിനത്തിൽ ചേതൻ ശർമ്മ, കപിൽ ദേവ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നീ തരങ്ങളും മാത്രമാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാ കടുവകള്‍ക്കായില്ല. ബംഗ്ലാദേശ് ഇന്നിങ്സ് 144 റണ്‍സില്‍ അവസാനിച്ചു. വിജയത്തോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഹാട്രിക് അടക്കം ആറ് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
#TeamIndia win by 30 runs to clinch the three-match series 2-1.#INDvBAN pic.twitter.com/vChBI1jjxW
— BCCI (@BCCI) November 10, 2019
ബംഗ്ലാദേശ് ഇന്നിങ്സിന്റെ മൂന്നാം ഓവറിലായിരുന്നു ദീപക് ചാഹറിന്റെ അക്രമണത്തിൽ കടുവകൾ വീണ് തുടങ്ങിയത്. നാലാം പന്തിൽ ലിറ്റൺ ദാസിനെയും അടുത്ത പന്തിൽ തന്നെ സൗമ്യ സർക്കാരിനെയും പുറത്താക്കി ചാഹർ സൂചന നൽകി. ബംഗ്ലാദേശിന്റെ മൂന്നാം വിക്കറ്റും ചാഹറിന്റെ പന്തിൽ. 13-ാം ഓവറിന്റെ അവസാന പന്തിൽ മുഹമ്മദ് മിഥുനെയും ചാഹർ കൂടാരം കയറ്റി. പിന്നീട് 18-ാം ഓവറെറിയാനെത്തിയ ചാഹർ അവസാന പന്തിൽ ഷാഫിൽ ഇസ്ലാമിനെ മടക്കി, അവസാന ഓവറിന്റെ ആദ്യ പന്തുകളിൽ തന്നെ മുസ്തഫിസുർ റഹ്മാനെയും അമീൻ ഹൊസൈനെയും മടക്കിയയച്ച് ചാഹറിന് ഹാട്രിക്കും ഇന്ത്യയ്ക്ക് മത്സരവും പരമ്പരയും.
Deepak Chahar on #RanjiTrophy debut had figures of 8/10 in 7.3 overs against Hyderabad in Nov 2010#IndvBan #IndvsBan
— Mohandas Menon (@mohanstatsman) November 10, 2019
ഇന്ത്യയുടേതിന് സമാനമായിരുന്നു ബംഗ്ലാദേശിന്റെ തുടക്കവും. ഓപ്പണര്‍ ലിറ്റണ്‍ ദാസ് ഒമ്പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്ന സൗമ്യ സര്‍ക്കാരിനെ അക്കൗണ്ട് തുറക്കും മുമ്പേ ദീപക് ചാഹര്‍ തിരിച്ചയച്ചു. എന്നാല്‍ മുഹമ്മദ് മിഥുനുമൊത്ത് നയിം ബംഗ്ലാദേശ് ഇന്നിങ്സ് മുന്നോട്ട് കൊണ്ടു പോയി. പക്ഷെ 27 റണ്‍സെടുത്ത് മിഥുന് പുറത്തായതോടെ ബംഗ്ലാദേശിന്റെ നില തെറ്റി. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ കാഴ്ച്ചക്കാരനായി നില്‍ക്കുകയായിരുന്നു നയിം. താരം 48 പന്തുകളില്‍ നിന്നും 81 റണ്‍സാണ് നേടിയത്. ഇതില്‍ 10 ഫോറും രണ്ട് സിക്സുമുള്‍പ്പെടും.
Also Read: ‘സോറി ഡാഡി, കോഹ്ലിയാണ് എന്റെ ഹീറോ’; മകളുടെ വീഡിയോ പങ്കുവച്ച് വാര്‍ണര്‍
നിശ്ചിത ഓവറില്‍ 174 റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്തത്. നായകന് രോഹിത് ശര്‍മ്മയെയും ശിഖര്‍ ധവാനെയും ഇന്ത്യയ്ക്ക് കളിയുടെ തുടക്കത്തിലേ നഷ്ടമായിരുന്നു. രോഹിത് രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധവാന്റെ സമ്പാദ്യം 19 റണ്‍സായിരുന്നു.
Also Read: ദീപക് ചാഹറിന് ഹാട്രിക്ക്, ആറ് വിക്കറ്റും ; കടുവകള്‍ നിഷ്പ്രഭം
എന്നാല്‍ പിന്നാലെ കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും കൈകോര്‍ത്തതോടെ കളി ഇന്ത്യയ്ക്ക് അനുകൂലമായി മാറുന്നതാണ് നാഗ്പൂരില്‍ കണ്ടത്. കഴിഞ്ഞ കളികളിലെ മോശം പ്രകടനത്തിന് പഴി കേട്ട രാഹുല്‍ തന്റെ പിഴവുകള്ക്കിന്ന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടിയാണ് പുറത്തായത്. രാഹുല്‍ 35 പന്തില്‍ 52 റണ്‍സെടുത്തു.
രാഹുല്‍ പുറത്തായപ്പോഴും ശ്രേയസ് ആക്രമണം തുടര്‍ന്നു. താരം 33 പന്തുകളില്‍ നിന്നും അഞ്ച് സിക്സും മൂന്ന് ഫോറുമടക്കം 62 റണ്‍സാണ് അടിച്ചുകൂട്ടിയത്.അയ്യരുടെ ആദ്യ ടി20 അര്‍ധ സെഞ്ചുറിയാണിത്. എന്നാല്‍ റിഷഭ് പന്ത് ഒരിക്കല്‍ കൂടി പരാജയമായി മാറി. ഒമ്പത് പന്തില്‍ ആറ് റണ്‍സെടുത്താണ് പന്ത് പുറത്തായത്. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെ കത്തിക്കയറി. പാണ്ഡെ 22 റണ്‍സാണ് നേടിയത്. ഇതിനിടെ മോശം ഫീല്‍ഡിങ്ങും ബംഗ്ലാദേശിന് തിരിച്ചടിയായി. നിരവധി ക്യാച്ചുകളാണ് ബംഗ്ലാദേശ് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook