ഇന്ത്യൻ നായിക ഹർമൻപ്രീതിന്റെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ വനിത കുട്ടിക്രിക്കറ്റ് ലോകകപ്പിൽ നിന്ന് വീണ്ടുമൊരു അത്ഭുത പ്രകടനം. അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയാണ് വിൻഡീസ് താരം ഡിയാണ്ട്ര ഡോട്ടിൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഡോട്ടിൻ അത്ഭുത പ്രകടനത്തിൽ 60 റൺസിനാണ് വിൻഡീസ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബോളിങ്ങ് പ്രകടനമായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെയും. നിശ്ചിത ഓവറിൽ 106 റൺസിനെ ആതിഥേയരെ പിടിച്ചുകെട്ടാൻ ബംഗ്ലാദേശിനായി. 37 റൺസ് നേടിയ കിസിയ നൈറ്റിന്റെയും 29 റൺസ് നേടിയ നായിക ടെയ്‍ലറുടെയും പ്രകടനമാണ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

Read Also: ദിവസകൂലിക്കാരനിൽ നിന്ന് ലോകകപ്പ് ജേതാവിലേക്ക്; മുനാഫ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

എന്നാൽ ചെറിയ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ബംഗ്ലാദേശിന് കാര്യങ്ങൾ തുടക്കം മുതൽ പിഴച്ചു. ടീം സ്കോർ 46 ൽ എത്തിയപ്പോഴെക്കും വന്നവരെല്ലാം തിരിച്ച് കൂടാരം കയറി. ബംഗ്ലാദേശ് നിരയിലെ ആരെയും രണ്ടക്കം കടക്കാൻ പോലും ഡോട്ടിനും സംഘവും അനുവദിച്ചില്ല.

ടി20യിലെ ഒരു വനിത താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിനാണ് ഇന്നലെ ലോകകപ്പ് സാക്ഷ്യം വഹിച്ചത്. 3.4 ഓവർ എറിഞ്ഞ ഡോട്ടിൻ വിട്ട് നൽകിയത് അഞ്ച് റൺസ് മാത്രം. ബംഗ്ലാദേശ് നിരയിലെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. അതിൽ നാലും ക്ലീൻ ബൗൾഡ്. 1.36 എക്കോണമി റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ഇതിൽ ഒരു ഓവർ മെയ്ഡിനുമായിരുന്നു.

വനിത ടി20യിൽ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്കേറാണ് ഇന്നലെ വിൻഡീസിനെതിരെ ബംഗ്ലാദേശ് നേടിയത്.
Read Also: മൂന്നാം ടി20: മൂന്ന് താരങ്ങൾ പുറത്ത്; സർപ്രൈസ് മാറ്റങ്ങളുമായി ഇന്ത്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook