മുംബൈ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് മുൻ താരവും വിഖ്യാത ക്രിക്കറ്റ് കമന്റേറ്ററുമായ ഡീൻ ജോൺസിന്റെ മരണ വാർത്തയോട് ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് പ്രതികരിച്ചത്. മുംബൈയിലെ ഹോട്ടലിൽവച്ച് വ്യാഴാഴ്ച വൈകിട്ടായിരുന്നു ഡീൻ ജോൺസ് അന്തരിച്ചത്. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

സ്റ്റാർ സ്‌പോർട്‌സ് കമന്ററി ടീമിന്റെ ഭാഗമായിരുന്ന ഡീൻ ജോൺസ് ഐപിഎൽ 13-ാം സീസണിൽ സ്റ്റാർ സ്‌പോർട്‌സിന്റെ കമന്റേറ്ററായി മുംബൈയിൽ എത്തിയതായിരുന്നു.

ഡീൻ ജോൺസിനെ നഷ്ടപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി പറഞ്ഞു. ഈ വാർത്ത തനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നാണ് ഓസീസ് താരം ഡേവിഡ് വാർണർ പ്രതികരിച്ചത്. “ഇത് കേൾക്കുന്നത് വളരെ ദുഖത്തോടെയാണ്, താങ്കളെ മിസ് ചെയ്യും,” വാർണർ ട്വിറ്ററിൽ കുറിച്ചു.

 Read More: മുൻ ഓസീസ് താരവും വിഖ്യാത കമന്റേറ്ററുമായ ഡീൻ ജോൺസ് അന്തരിച്ചു

“മിസ്റ്റർ ഡീൻ മെർവിൻ ജോൺസ് എഎം അന്തരിച്ച വാർത്ത ഞങ്ങൾ വളരെ സങ്കടത്തോടെയാണ് പങ്കുവെക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം മരിച്ചത്,”സ്റ്റാർ സ്പോർട്സ് പ്രസ്താവനയിൽ പറഞ്ഞു.

Read More: Cricket world reacts to passing away of Dean Jones

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook