റണ്‍ ഔട്ടിനിടെ എല്‍ഗറുടെ ‘ഡാന്‍സിങ്’; അങ്ങാടിയില്‍ തോറ്റതിന് സ്റ്റമ്പിനോടോ?

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 14-ാം ഓവറിലായിരുന്നു സംഭവം.

ഡര്‍ബണ്‍: ശ്രീലങ്കന്‍ ബാറ്റിങ് നിരയെ രണ്ടാം ദിവസം 191 ന് പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റില്‍ നേരത്തേ തന്നെ മേല്‍ക്കൈ നേടിയത്. നാല് വിക്കറ്റുമായി ഡെയ്ല്‍ സ്‌റ്റെയിനാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതിനിടെ രസകരമായൊരു രംഗത്തിനും മത്സരം സാക്ഷ്യം വഹിച്ചു. റണ്ണൗട്ട് ശ്രമം പരാജയപ്പെട്ട പോര്‍ട്ടീസ് താരം ഡീന്‍ എല്‍ഗറുടെ ‘ഡാന്‍സിങ്’ ആണ് രസകരമായ ആ കാഴ്ച്ച.

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. എല്‍ഗര്‍ എറിഞ്ഞ നാലാം പന്ത് കരുണരത്‌നെ സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ചു വിട്ടിട്ടി സിംഗിളിനായി ഓടി. ഓടിയെത്തിയ സ്‌റ്റെയിന്‍ പന്ത് പിടിയിലൊതുക്കുകയും എല്‍ഗറിന് എറിഞ്ഞു കൊടുക്കുകയും ചെയ്തു. സ്‌റ്റെയിന്‍ എറിഞ്ഞു നല്‍കിയ പന്ത് പിടിക്കാന്‍ എല്‍ഗറിന് സാധിച്ചില്ല. പന്ത് വഴുതിപോയി. ഇതോടെ റണ്ണൗട്ട് നീക്കം പാളി. എന്നാല്‍ എല്‍ഗര്‍ തന്റെ പിന്‍കാലു കൊണ്ട് സ്റ്റമ്പ് തട്ടിയിട്ടു. അപ്പോഴേക്കും കരുണരത്‌നെ ഓടി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് എത്തിയിട്ടുണ്ടായിരുന്നു.

രസകരമായ കാഴ്ച എല്‍ഗര്‍ ഡാന്‍സ് കളിക്കുന്നതാണോ എന്നു തോന്നിപ്പിക്കുന്നതായിരുന്നു. അതേസമയം, ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡി കോക്കിന്റെ 80 റണ്‍സിന്റെ ബലത്തില്‍ 235 റണ്‍സെടുത്തു. 51 റണ്‍സെടുത്ത കുസാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dean elgars dance move in run out faliure

Next Story
തിരിച്ചടികളിൽ നിന്ന് കുതിച്ചുയരാൻ നിലവിലെ ഇന്ത്യൻ ടീമിനാകും: ദിനേശ് കാർത്തിക്dinesh karthik, dinesh karthik india, dinesh karthik ms dhoni, dinesh karthik dhoni, dinesh karthik world cup, cricket news, sports news, indian express, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com