Latest News

‘ഓവർ സ്പീഡിന് പിഴ ടിക്കറ്റ് കൊടുക്കൂ’; നോർക്ക്യേയുടെ വേഗതയേറിയ പന്തുകളെക്കുറിച്ച് ആകാശ് ചോപ്ര

ഡൽഹിക്ക് വേണ്ടി രണ്ടാമത്തെ സീസൺ കളിക്കുന്ന നോർക്ക്യേയാണ് ഈ സീസണിലെ ഏറ്റവും വേഗതയേറിയ എട്ട് പന്തുകളുടെ ഉടമ

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് കെയ്ൻ വില്യംസന്റെ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് തകർത്തത്. നോർക്ക്യേയുടെ 150 കിലോമീറ്റർ വേഗതയിൽ വരുന്ന പന്തുകൾക്ക് മുന്നിൽ ഹൈദരാബാദ് ബാറ്റിങ് നിര തകരുകയായിരുന്നു.

ദക്ഷിണാഫ്രിക്കൻ താരമായ ആൻറിച്ച് നോർക്ക്യേ 12 റൺസ് മാത്രം വിട്ടു കൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ. കൂട്ടായി മറ്റൊരു ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ കാഗിസോ റബാഡയും ഉണ്ടായിരുന്നു. 37 റൺസ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റാണ് റബാഡ നേടിയത്. രണ്ടു വിക്കറ്റുകളുമായി സ്പിന്നർ അക്‌സർ പട്ടേലും ഇവർക്ക് പിന്തുണ നൽകി.

എന്നാൽ മത്സരത്തിൽ ഉടനീളം തിളങ്ങി നിന്നത് നോർക്ക്യയുടെ അതിവേഗ പന്തുകളായിരുന്നു. ഡൽഹിക്ക് വേണ്ടി രണ്ടാമത്തെ സീസൺ കളിക്കുന്ന നോർക്ക്യേയാണ് ഈ സീസണിലെ ഏറ്റവും വേഗതയേറിയ എട്ട് പന്തുകളുടെ ഉടമ. ഇതിൽ മൂന്നേണം 150 കിലോ മീറ്ററിൽ അധികം വേഗതയുള്ളവയായിരുന്നു.

നോർക്ക്യേ ഈ സീസണിൽ എറിഞ്ഞ എട്ട് വേഗമേറിയ പന്തുകൾ ഇപ്രകാരമാണ്, 151.71 കിലോമീറ്റർ, 151.37 കിലോമീറ്റർ, 150.21 കിലോമീറ്റർ, 149.97 കിലോമീറ്റർ, 149.29 കിലോമീറ്റർ, 149.15 കിലോമീറ്റർ, 148.76 കിലോമീറ്റർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര നോർക്ക്യേക്ക് ഓവർ സ്പീഡിനുള്ള പിഴ കൊടുക്കൂവെന്നാണ് വേഗത ട്വീറ്റ് ചെയ്ത് കൊണ്ട് പറഞ്ഞത്.

വളരെ വേഗത കുറഞ്ഞ വിക്കറ്റിൽ റബാഡയും നോർക്ക്യേയും അധിക പേസും ബൗൺസും കണ്ടെത്തിയതോടെയാണ് ഹൈദരാബാദിന്റെ ടോപ് ഓർഡർ തകർന്നത്.

Also read: IPL 2021 SRH vs DC: അനായാസം ഡല്‍ഹി; പോയിന്റ് പട്ടികയില്‍ ഒന്നാമത്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dc vs srh overspeeding ka challan kato aakash chopra on anrich nortjes fastest 8 balls of ipl 2021

Next Story
IPL 2021, DC vs SRH Predicted Playing XI: ആദ്യ പകുതിയുടെ ക്ഷീണം മാറ്റാൻ ഹൈദരാബാദ്, ഒന്നാമതാകാൻ ഡൽഹി; സാധ്യത ഇലവൻ അറിയാം
The moderation of comments is automated and not cleared manually by malayalam.indianexpress.com