ഡല്‍ഹി: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിവനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 187 റണ്‍സ്. ഓപ്പണര്‍ ശിഖര്‍ ധവാന്റേയും നായകന്‍ ശ്രേയസ് അയ്യരുടേയും പ്രകടനമാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 187 റണ്‍സെടുത്തത്.

ധവാന്‍ 37 പന്തില്‍ 50 റണ്‍സ് നേടി.അഞ്ച് സിക്‌സും രണ്ട്‌ഫോറും അടങ്ങുന്നതാണ് ധവാന്റെ ഇന്നിങ്‌സ്. 37 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 52 റണ്‍സ് നേടി. ഓപ്പണര്‍ പൃഥ്വി ഷാ 18 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റുഥര്‍ഫോഡ് ഒരു ഫോറും മൂന്ന് സിക്‌സുമടക്കം 28 റണ്‍സ് നേടി. അക്‌സര്‍ പട്ടേല്‍ 16 റണ്‍സും കൂട്ടിച്ചേര്‍ത്തു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook