‘സോറി ഡാഡി, കോഹ്‌ലിയാണ് എന്റെ ഹീറോ’; മകളുടെ വീഡിയോ പങ്കുവച്ച് വാര്‍ണര്‍

ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വീട്ടിലുമുണ്ട് വിരാടിനൊരു ആരാധിക.

ഇന്ത്യയില്‍ മാത്രമല്ല വിരാട് കോഹ്‌ലിയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. അതില്‍ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ വരും. എന്തിന് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വീട്ടിലുമുണ്ട് വിരാടിനൊരു ആരാധിക.

വാര്‍ണറുടെ മൂന്ന് വയസുള്ള മകള്‍ ഇന്‍ഡിയാണ് വിരാടിന്റെ കട്ടഫാന്‍. വാര്‍ണര്‍ പങ്കുവച്ച വീഡിയോ അതിന്റെ തെളിവാണ്. ഒഴിവു സമയത്ത് മകള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോയാണ് വാര്‍ണര്‍ പങ്കുവച്ചത്.

പേരുകേട്ട പല ബാറ്റ്‌സ്മാന്മാരേയും ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഓസീസ് ടീമിലെ സൂപ്പര്‍ താരമാണ് വാര്‍ണര്‍. പക്ഷെ വാര്‍ണറുടെ മകള്‍ക്ക് ഇഷ്ടം വിരാടിനോടാണ്. ”ഞാന്‍ വിരാട് കോഹ് ലിയാണ്..” എന്നു പറഞ്ഞുകൊണ്ട് ബാറ്റ് ചെയ്യുന്ന ഇന്‍ഡിയുടെ വീഡിയോയാണ് വാര്‍ണര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: David warners daughter wants to be virat kohli315091

Next Story
ആളിക്കത്തി ശ്രേയസ് അയ്യരും രാഹുലും; ബംഗ്ലാദേശിന് ജയിക്കാന്‍ 175 റണ്‍സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com