scorecardresearch

ബൗൺസർ കഴുത്തിൽക്കൊണ്ടു , ഡേവിഡ് വാർണ്ണർക്ക് പരിക്ക്

ഓസ്ട്രേലിയൻ പേസർ ജോഷ് ഹേയ്സൽ വുഡിന്റെ പന്തിലാണ് വാർണ്ണർക്ക് പരിക്കേറ്റത്

ഓസ്ട്രേലിയൻ പേസർ ജോഷ് ഹേയ്സൽ വുഡിന്റെ പന്തിലാണ് വാർണ്ണർക്ക് പരിക്കേറ്റത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ബൗൺസർ കഴുത്തിൽക്കൊണ്ടു , ഡേവിഡ് വാർണ്ണർക്ക് പരിക്ക്

ബൗൺസർ തലയിൽ കൊണ്ട് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണ്ണർക്ക് പരിക്ക്. ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിനിടെയാണ് ഡേവിഡ് വാർണ്ണറുടെ കഴുത്തിൽ പന്ത് കൊണ്ടത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേയ്സൽ വുഡിന്റെ പന്തിലാണ് വാർണ്ണർക്ക് പരിക്കേറ്റത്. വലിയൊരു ആപത്തിൽ നിന്നാണ് വാർണ്ണർ രക്ഷപ്പെട്ടത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

Advertisment

publive-image

കഴുത്തിൽ പന്ത് കൊണ്ട വാർണ്ണർ ഉടൻ തന്നെ കളം വിടുകയും പ്രാഥമിക ചികിത്സയും തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് ഓസീസ് ടീമിന്റെ ഫിസിയോ പറഞ്ഞത്.

publive-image

ജോഷ് ഹെസൽവുഡിന്റെ ബൗൺസർ പുൾചെയ്യാൻ ശ്രമിക്കുന്നതിനെടായാണ് വാർണ്ണർക്ക് ടൈമിങ്ങ് പിഴച്ചത്. ഹെൽമറ്റ് ഗ്രില്ലിന്റെ അടിയിലൂടെ പന്ത് വാർണ്ണറുടെ കഴുത്തിൽ പതിക്കുകയായിരുന്നു. വാർണ്ണറുടെ അടുത്ത കൂട്ടുകാരനും സഹതാരവുമായിരുന്ന ഫിൽ ഹ്യൂഗ്സ് ഇതുപോലൊരു അപകടത്തിലാണ് മരിച്ചത്. സീൻ അബോട്ടിന്രെ പന്ത് തലയ്ക്ക് പിന്നിൽ കൊണ്ടതാണ് ഫിൽ ഹ്യൂഗ്സിന്റെ മരണകാരണമായത്.

David Warner Icc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: