സൂപ്പർ താരങ്ങൾ പലരും പുറത്ത്; ഡേവിഡ് വാർണറുടെ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവൻ ഇങ്ങനെ

ഡേവിഡ് വാർണറും തന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്

IPL 2019, David warner, johnny Bairstowe, ഐപിഎൽ 2019. ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോവ്,

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കായിക താരങ്ങൾ കൂടുതലും കുടുംബത്തോടൊപ്പവും സമൂഹമാധ്യമങ്ങളുമാണ് സമയം ചെലവഴിക്കുന്നത്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സംവദിക്കുന്ന താരങ്ങളിൽ പലരും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പല താരങ്ങളെ ഉൾപ്പെടുത്തി മികച്ച ഇലവനുകളെ തിരഞ്ഞെടുക്കാറുണ്ട്. ഇതുപോലെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറും തന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച താരങ്ങളിലൊരാളായ ഡേവിഡ് വാർണർ നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദ് നായകനാണ്. കഴിഞ്ഞ സീസണിലുൾപ്പടെ മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ വാർണറിന്റെ ടീമിൽ ഇന്ത്യൻ താരങ്ങളും ഓസിസ് താരങ്ങളും മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. വെടിക്കെട്ട് വീരൻ ക്രിസ് ഗെയ്‌ലുൾപ്പടെ വിൻഡീസ് താരങ്ങളാരും വാർണറുടെ ടീമിലില്ല.

Also Read: തെലുങ്ക് ഗാനത്തിന് ചുവട്‌‌വച്ച് വാർണറും ഭാര്യയും; ഈ കുരുപ്പ് എവിടെനിന്ന് വന്നെന്ന് ആരാധകർ

ഡേവിഡ് വാർണർ തന്നെയാണ് ടീമിലെ ഓപ്പണർ. ഒപ്പം ഇന്ത്യൻ ടീമിലെ വെടിക്കെട്ട് ഓപ്പണർ രോഹിത് ശർമ്മയാണ് ടീമിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. മൂന്നാം നമ്പറിൽ ഇന്ത്യൻ നായകനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകനുമായ വാരാട് കോഹ്‌ലി എത്തുമ്പോൾ മധ്യനിരയുടെ കരുത്ത് ചെന്നൈ സൂപ്പർ കിങ്സിന്റെ സുരേഷ് റെയ്നയാണ്.

Also Read: ധോണിയും കോഹ്‌ലിയുമുൾപ്പടെ പലരും യുവരാജിനെ പിന്നിൽ നിന്ന് കുത്തി: യോഗ്‌രാജ് സിങ്

ഓൾറൗണ്ടർമാരുടെ റോളിൽ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയും ഓസിസ് വെടിക്കെട്ട് താരം ഗ്ലെൻ മാക്‌സ്‌വെല്ലും വാർണറുടെ ടീമിലിടം പിടിച്ചു. വിക്കറ്റ് കീപ്പർ സാക്ഷൽ എം.എസ്.ധോണി തന്നെ. മൂന്ന് പേസർമാരും രണ്ട് സ്‌പിന്നർമാരുമാണ് ടീമിലുള്ളത്. ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയ്ക്കും ആശിഷ് നെഹ്‌റയ്ക്കുമൊപ്പം ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കും പേസിന്റെ ചുമതലയിലുള്ളപ്പോൾ ടീമിലെ സ്‌പിന്നറായി കുൽദീപ് യാദവോ യുസ്‌വേന്ദ്ര ചാഹലോ എത്തും.

Also Read: ഇതൊക്കെയെന്ത്, കഴിഞ്ഞ ആറര വർഷമായി ഞാൻ ലോക്ക്ഡൗണിലാണ്; വികാരാധീനനായി ശ്രീശാന്ത്

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് ഡേവിഡ് വാർണർ. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നടക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഐപിഎൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: David warner picks his all time ipl xi

The moderation of comments is automated and not cleared manually by malayalam.indianexpress.com