scorecardresearch

വിവാദങ്ങള്‍ക്കിടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബാറില്‍ വാര്‍ണറുടെ പാര്‍ട്ടി; പുറത്താക്കണമെന്ന് സഹതാരങ്ങള്‍

പന്ത് ചുരണ്ടാന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടത് വാര്‍ണര്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്

പന്ത് ചുരണ്ടാന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടത് വാര്‍ണര്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വിവാദങ്ങള്‍ക്കിടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബാറില്‍ വാര്‍ണറുടെ പാര്‍ട്ടി; പുറത്താക്കണമെന്ന് സഹതാരങ്ങള്‍

കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാണിച്ച സംഭവം വിവാദമായതോടെ ഓസ്‌ട്രേലിയയുടെ കണ്ടക ശനി തുടങ്ങിയെന്ന് പറയാം. തൊടുന്നതെല്ലാം പുതിയ വിവാദമായി മാറുകയാണ്. ഇപ്പോഴിതാ വൈസ് ക്യാപ്റ്റനും വിവാദത്തില്‍ ആരോപണ വിധേയനുമായ ഡേവിഡ് വാര്‍ണര്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

Advertisment

ടീം താമസിക്കുന്ന ഹോട്ടലില്‍ വച്ച് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്തിയെന്നാണ് വാര്‍ണര്‍ക്ക് എതിരെയുള്ള ആരോപണം. ക്രിക്കറ്റ് താരങ്ങള്‍ അല്ലാത്ത സുഹൃത്തുക്കളുമായി വാര്‍ണര്‍ ഹോട്ടലിലെ ബാറില്‍ പാര്‍ട്ടി നടത്തുകയായിരുന്നു. വിവാദത്തിന്റെ സാഹചര്യത്തില്‍ താരത്തില്‍ നിന്നുമുള്ള നടപടി സ്വന്തം ടീമംഗങ്ങളുടെ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഓസീസ് ടീം അംഗങ്ങള്‍ തന്നെ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവം ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിച്ച് വരികയാണ്. താരത്തെ ടീം ഹോട്ടലില്‍ നിന്നും പുറത്താക്കണമെന്ന് സഹതാരങ്ങള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പന്ത് ചുരണ്ടിയ സംഭവത്തില്‍ വാര്‍ണറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും വരുന്നതായാണ് റിപ്പോര്‍ട്ട്. പന്ത് ചുരണ്ടാന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടത് വാര്‍ണര്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പിന്നീട് ഇരുവരും ചേര്‍ന്ന് ബാന്‍ക്രോഫ്റ്റിനെ ഇതിനായി നിയമിക്കുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisment

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചതിയായാണ് പന്ത് ചുരണ്ടിയ സംഭവം വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഓസീസ് നായകന് ഒരു ടെസ്റ്റില്‍ നിന്നും മാത്രമാണ് സംഭവത്തില്‍ ഏര്‍പ്പെടുത്തിയ ശിക്ഷ. എന്നാല്‍ സ്മിത്തിനേയും വാര്‍ണറേയും ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വാര്‍ണര്‍ പാര്‍ട്ടി നടത്തിയത് താരങ്ങളെ ചൊടിപ്പിക്കുകയായിരുന്നു.

Australian Cricket Team David Warner Ball Tampering

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: