Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഭുവിയുടെ തിരിച്ചുവരവ് ബോളിങ് നിരയുടെ ആഴം കൂട്ടും, ടീം സന്തുലിതം: ഡേവിഡ് വാര്‍ണര്‍

പോയ സീസണില്‍ പരുക്ക് മൂലം വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് ഭുവി സണ്‍റൈസേഴ്സിന്റെ ഓറഞ്ച് കുപ്പായമണിഞ്ഞത്

ചെന്നൈ: ഇന്ത്യയുടെ സീനിയര്‍ പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചു വരവ് സണ്‍റൈസേര്‍സ് ഹൈദരാബാദ് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഭുവിയുടെ സാന്നിധ്യം ടീമിന്റെ സന്തുലിനാവസ്ഥ മെച്ചെപ്പെടുത്തുമെന്നാണ് നായകന്‍ ഡേവിഡ് വാര്‍ണറിന്റെ പ്രതികരണവും.

പോയ സീസണില്‍ പരുക്ക് മൂലം വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് ഭുവി സണ്‍റൈസേഴ്സിന്റെ ഓറഞ്ച് കുപ്പായമണിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒരു പിടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തതിന് ശേഷമാണ് വലം കൈയ്യന്‍ ബോളര്‍ ഐപിഎല്ലിനൊരുങ്ങുന്നത്.

“മികച്ച താരങ്ങളാണ് ഇപ്പോള്‍ ടീമിലുള്ളത്. അതുകൊണ്ട് തന്നെ ടീം തിരഞ്ഞെടുപ്പ് അൽപം ബുദ്ധിമുട്ടുള്ളതാകും. ഇത്തരം സാഹചര്യം നല്ലതാണ്. ഭുവിയുടെ മടങ്ങിവരവ് ഗുണം ചെയ്യും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഭുവിയുടെ ഫോം കണ്ടതാണ്. നല്ല കരുത്തുള്ള ബോളിങ് നിരയും സ്കോറിങ്ങിന് വേഗം കൂട്ടാന്‍ കെല്‍പ്പുള്ള ബാറ്റ്സ്മാന്മാരും ടീമുലുണ്ട്,” വാര്‍ണര്‍ പറഞ്ഞു. സണ്‍റൈസേഴ്സ് ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോയിലാണ് വാര്‍ണര്‍ പ്രതീക്ഷകള്‍ പങ്കുവച്ചത്.

Read More: ഇനി ക്രിക്കറ്റ് വെടിക്കെട്ട്; ഐപിഎൽ പതിനാലാം സീസണ് ഇന്ന് തുടക്കം

ഞായറാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം. ചെന്നൈയിലേയും ഡല്‍ഹിയിലേയും വേഗത കുറഞ്ഞ പിച്ച് ടീമിന് അനുയോജ്യമാണെന്നാണ് വാര്‍ണറിന്റെ അഭിപ്രായം. ഹൈദരാബാദിന്റെ ആദ്യ കളികളെല്ലാം ഈ രണ്ട് വേദികളിലായാണ് നടക്കുന്നത്.

2020 സീസണില്‍ പ്ലേ ഓഫിലെത്താന്‍ ഹൈദരാബാദിനായിരുന്നു. ഈ സീസണിലെ എല്ലാ മത്സരങ്ങളും കളിക്കാമെന്ന പ്രതീക്ഷയിലാണ് ഭുവനേശ്വര്‍. “ക്വാറന്റൈനില്‍ നിന്ന് പുറത്ത് കടക്കാനായതില്‍ സന്തോഷമുണ്ട്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കുന്നില്ല, പരിചയസമ്പത്തിന്റെ അടിസ്ഥാനത്തില്‍ നല്ല പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം,” ഭുവി വ്യക്തമാക്കി.

അതേസമയം, ജോഷ് ഹെയ്സല്‍വുഡിന് പകരം ജേസന്‍ ബെഹറന്‍ഡോഫ് ചെന്നൈ സൂപ്പര്‍കിങ്സുമായി കരാര്‍ ഒപ്പിട്ടു. 2019 മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ബെഹറന്‍ഡോഫ് ആദ്യമായി ഐപിഎല്ലില്‍ കളിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റ് നേടുകയും ചെയ്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: David warner on bhuvis return to srh from injury

Next Story
ഇനി ക്രിക്കറ്റ് വെടിക്കെട്ട്; ഐപിഎൽ പതിനാലാം സീസണ് ഇന്ന് തുടക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express