വാർണറും സ്ലേറ്ററും ബാറിൽ തമ്മിലടിച്ചെന്ന് വാർത്ത; ഒന്നും സംഭവിച്ചിട്ടില്ലെന്ന് താരങ്ങൾ

കഴിഞ്ഞ ദിവസം രാത്രിയിൽ ഇവർ താമസിക്കുന്ന താജ് കോറൽ റിസോർട്ട് ബാറിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നെന്നും അത് കയ്യാങ്കളിയിലാണ് അവസാനിച്ചതെന്നുമായിരുന്നു റിപ്പോർട്ട്

ഓസ്‌ട്രേലിയൻ ഓപ്പണറും ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് താരവുമായ ഡേവിഡ് വാർണറും മുൻ ക്രിക്കറ്ററും ഐപിഎൽ കമന്റേറ്ററുമായ മൈക്കിൾ സ്ലേറ്ററും മാലിയിലെ ബാറിൽ തമ്മിലടിച്ചെന്ന് റിപ്പോർട്ടുകൾ. എന്നാൽ അങ്ങനെ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് താരങ്ങൾ പ്രതികരിച്ചു.

കോവിഡ് വ്യാപനം മൂലം ഐപിഎൽ നിർത്തിവെച്ച സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനായാണ് ഇരുവരും മാലിയിലേക്ക് പോയത്. ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്ര വിലക്ക് ഉള്ളതിനാൽ മാലിയിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ഓസ്‌ട്രേലിയൻ താരങ്ങൾ നാട്ടിലേക്ക് പോകുക. ഇതിനിടയിലാണ് തമ്മിലടി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ഇവർ താമസിക്കുന്ന താജ് കോറൽ റിസോർട്ട് ബാറിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നെന്നും അത് കയ്യാങ്കളിയിലാണ് അവസാനിച്ചതെന്നുമായിരുന്നു ‘ഡെയിലി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർണറും സ്ലേറ്ററും അതിനെ പൂർണമായി നിഷേധിച്ചു. ഒന്നും സംഭവിച്ചിട്ടില്ലന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

Read Also: കോവിഡ് പ്രതിരോധത്തിൽ സഹായവുമായി റിഷഭ് പന്തും; ഓക്സിജൻ കിടക്കകൾക്ക് പണം നൽകും

“പ്രചരിക്കുന്നത് വസ്തുതാപരമല്ലാത്ത കാര്യങ്ങളാണ്. ഞാനും ഡേവിഡും നല്ല സുഹൃത്തുക്കളാണ് ഞങ്ങൾക്കിടയിൽ തല്ലുണ്ടാകാനുള്ള ഒരു സാധ്യതയുമില്ല” സ്ലേറ്റർ പറഞ്ഞതായി ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

സംഭവത്തെ പൂർണമായി നിഷേധിച്ച വാർണർ “അങ്ങനെ ഒന്നും നടന്നിട്ടില്ല, ഇതൊക്കെ നിങ്ങൾക്ക് എവിടെ നിന്ന് ലഭിക്കുന്നു എന്ന് മനസിലാകുന്നില്ല. നിങ്ങൾ ഇവിടെ നടന്നത് കാണാതെ വ്യക്തമായ തെളിവ് ഇല്ലാതെ നിങ്ങൾ എന്തും എഴുതിവെക്കാൻ കഴിയില്ല” “ഒന്നും സംഭവിച്ചിട്ടില്ല” വാർണർ പറഞ്ഞു.

വാർണറും സ്ലേറ്ററും അടക്കം ഐപിഎല്ലിന്റെ ഭാഗമായുണ്ടായിരുന്ന 39 ഓസ്‌ട്രേലിയൻ താരങ്ങളാണ് കഴിഞ്ഞ വ്യാഴാഴ്ച ബിസിസിഐയുടെ പ്രത്യേക വിമാനത്തിൽ മാലിയിൽ എത്തിയത്. മറ്റു താരങ്ങൾ എത്തുന്നതിന് മുൻപ് തന്നെ ഐപിഎൽ വിട്ട് സ്ലേറ്റർ മാലിയിൽ എത്തിയിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: David warner michael slater maldives hotel brawl denial

Next Story
കോവിഡ് പ്രതിരോധത്തിൽ സഹായവുമായി റിഷഭ് പന്തും; ഓക്സിജൻ കിടക്കകൾക്ക് പണം നൽകും
The moderation of comments is automated and not cleared manually by malayalam.indianexpress.com