2023-ൽ ഇംഗ്ലണ്ടിൽ ആഷസ് പരമ്പര നേടുന്നതും ഇന്ത്യയിൽ ഒരു പരമ്പര ജയിക്കുന്നതുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുൻപുള്ള തന്റെ രണ്ടു പ്രധാന ലക്ഷ്യങ്ങളെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വർണർ. ഈ വർഷത്തെ ആഷസ് പരമ്പര ഇംഗ്ലണ്ട് ഉറപ്പിച്ചതിനു പിന്നാലെയാണ് വാർണറുടെ പ്രതികരണം. പരമ്പരയിൽ മൂന്ന് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് കപ്പ് ഉറപ്പിച്ചു കഴിഞ്ഞു.
ടെസ്റ്റിൽ നിന്നും വിരമിക്കുന്നതിനു മുൻപ് തനിക്ക് പൂർത്തിയാക്കാൻ ചില ലക്ഷ്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു 35കാരനായ വാർണറുടെ പ്രതികരണം. കഴിഞ്ഞ ടി20 ലോകകപ്പിലെ ഓസ്ട്രേലിയയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് വർണറായിരുന്നു.
“ഇന്ത്യയിൽ ഞങ്ങൾ ഇപ്പോഴും ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല. അതിനു കഴിഞ്ഞാൽ നന്നായിരിക്കും. തീർച്ചയായും, ഇംഗ്ലണ്ടിലും, എന്നാൽ ഞങ്ങൾക്ക് ഒരു സമനില നേടാനായിട്ടുണ്ട് (2019 ൽ), പക്ഷേ, എനിക്ക് ആ സാധ്യറിനെ ഉദ്ധരിച്ച് ‘ഇഎസ്പിഎൻക്രിക്ഇൻഫോ’ റിപ്പോർട്ട് ചെയ്തു
ഇംഗ്ലണ്ടിൽ മൂന്ന് പരമ്പരകളിലും ഇന്ത്യയിൽ രണ്ട് പരമ്പരകളിലുമായി യഥാക്രമം 13 ഉം, എട്ടും ടെസ്റ്റ് മത്സരങ്ങൾ വാർണർ കളിച്ചിട്ടുണ്ട്. എന്നാൽ യഥാക്രമം 26 ഉം 24 ഉം മാത്രമാണ് അദ്ദേഹത്തിന് രണ്ടിടത്തും ശരാശരി. ഇതുവരെ സെഞ്ചുറിയും നേടാനായിട്ടില്ല.
Also Read: ‘ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലം’: ടെസ്റ്റിൽ 200 വിക്കറ്റുകൾ പിന്നിട്ട മുഹമ്മദ് ഷമി പറയുന്നു
ഇംഗ്ലണ്ടിൽ നടക്കുന്ന അടുത്ത ആഷസിന്റെ സമയത്ത് വാർണറിനു 37 വയസാകും, എന്നാൽ പ്രായം ഒരു സംഖ്യ മാത്രമാണെന്നാണ് വാർണർ പറയുന്നത്.
“ജെയിംസ് ആൻഡേഴ്സൺ ഇപ്പോൾ പ്രായത്തിന്റെ മാനദണ്ഡം സ്ഥാപിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ അദ്ദേഹത്തെയാണ് ഉറ്റുനോക്കുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കഴിവിന്റെ പരമാവധി കാഴ്ചവെക്കുകയും റൺസ് നേടുകയും ചെയ്യുക എന്നതാണ്.
“എനിക്ക് നല്ല ടച്ചിലാണെന്ന് തോന്നുന്നു. ഞാൻ പറഞ്ഞത് പോലെ, ഞാൻ ഫോം ഔട്ട് ആയിരുന്നില്ല, റൺസ് കണ്ടെത്തുന്നുണ്ടായില്ലായിരുന്നു, എന്നാൽ ഈ പുതുവർഷത്തിൽ എനിക്ക് കുറച്ച് അധികം റൺസ് നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” വാർണർ പറഞ്ഞു.