ഇന്ത്യയോടുളള ഡേവിഡ് വാർണറുടെ സ്നേഹം ഏവർക്കും അറിയാവുന്നതാണ്. മകൾക്ക് ഇൻഡി എന്ന പേര് നൽകിയതും ഈ സ്നേഹത്തെ തുടർന്നായിരുന്നു. അടുത്തിടെയാണ് താരം ടിക്ടോക്കിലെത്തിയത്. തനിക്ക്​ ടിക്​ടോക്കിൽ ഫോളോവേഴ്​സ്​ കുറവാണെന്നും സഹായം വേണമെന്നും താരം ഒരു ടിക്​ടോക്​ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ ബോളിവുഡ് സൂപ്പർ ഹിറ്റ് ഗാനത്തിന് നൃത്തച്ചുവടുമായി എത്തിയിരിക്കുകയാണ് ഡേവിഡ് വാർണറും മകൾ ഇൻഡിയും. കത്രീന കെയ്ഫിന്റെ സൂപ്പർ ഹിറ്റ് ഗാനം ‘ഷീല കീ ജവാനി’ എന്ന ഗാനമാണ് വാർണറും മകളും കൂടി ആടിത്തകർത്തത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഒരു മണിക്കൂറിനകം രണ്ടര ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് ഡേവിഡ് വാർണർ. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നടക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഐപിഎൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

“കളിക്കാരുടെയും രാജ്യത്തിന്റെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം. അതിനാൽ, ഐ‌പി‌എൽ 2020 സീസൺ സുരക്ഷിതമാകുമ്പോൾ മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഫ്രാഞ്ചൈസി ഉടമകൾ, ബ്രോഡ്‌കാസ്റ്റർ, സ്പോൺസർമാർ, മറ്റ് സ്റ്റേക്ഹോൾഡേഴ്സിനുമൊപ്പം ബിസിസിഐ തീരുമാനിച്ചിരിക്കുന്നു” പ്രസ്താവനയിൽ വ്യക്തമാക്കി.

Read Also: അത്ര കൂളൊന്നുമല്ല; ധോണിയുടെ നിയന്ത്രണം നഷ്ടപ്പെട്ട നിമിഷത്തെക്കുറിച്ച് കുൽദീപ് യാദവ്

നേരത്തെ മാർച്ച് 29നായിരുന്നു ഐപിഎൽ 13-ാം പതിപ്പ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിന് ഐപിഎൽ മാറ്റിവയ്ക്കുകയായിരുന്നു. ഏപ്രിൽ 15ന് ഐപിഎൽ തുടങ്ങാനായിരുന്നു ബിസിസിഐ നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കേണ്ടിവന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook