Latest News

‘നന്മ നിറഞ്ഞവന്‍ ഡേവിഡ് വാര്‍ണര്‍’; റണ്ണിനായുള്ള പാച്ചിലിനിടയിലും ബൗളറുടെ ഊരിത്തെറിച്ച ഷൂസ് എടുത്തു നല്‍കി താരം

ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരമായ ബേസില്‍ തമ്പിയുടെ ഊരിപ്പോയ ഷൂസ് റണ്ണിനായുള്ള ഓട്ടത്തിനിടയിലും എടുത്ത് നല്‍കിയാണ് വാര്‍ണര്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവര്‍ന്നത്

ഹൈദരാബാദ്: ഐപിഎല്ലിലെ പത്താം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദ് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയിരിക്കുകയാണ്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണ്ണറാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. വാര്‍ണറിന്റെ മികച്ച പ്രകടനത്തേക്കാള്‍ ഇന്ന് ചര്‍ച്ചയായത് അദ്ദേഹം മൈതാനത്ത് കാണിച്ച മാതൃകയും മാന്യതയുമാണ്. ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരമായ ബേസില്‍ തമ്പിയുടെ ഊരിപ്പോയ ഷൂസ് റണ്ണിനായുള്ള ഓട്ടത്തിനിടയിലും എടുത്ത് നല്‍കിയാണ് വാര്‍ണര്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവര്‍ന്നത്.

ഹൈദരാബാദ് 88ന് ഒരു വിക്കറ്റ് പോയി നില്‍ക്കവെയാണ് ഹൈന്‍റിക്വസ് അടിച്ച പന്തില്‍ റണ്ണിനായി നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന വാര്‍ണര്‍ ഓടിയത്. അപ്പോഴാണ് പന്ത് കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിച്ച ബേസില്‍ തമ്പി താഴെ വീണത്. വീഴ്ച്ചയില്‍ ബേസിലിന്റെ വലതുകാലിലെ ഷൂസ് ഊരിത്തെറിച്ചത്. ഓട്ടത്തിനിടയില്‍ ഷൂസ് എടുത്ത് ബേസിലിന് നല്‍കിയാണ് വാര്‍ണര്‍ റണ്ണിംഗ് പൂര്‍ത്തിയാക്കിയത്. കളി കാണാനെത്തിയ ആരാധകര്‍ കരഘോഷത്തോടെയാണ് വാര്‍ണറുടെ പ്രവൃത്തിയെ സ്വീകരിച്ചത്. കമന്റേറ്റേഴ്സും വാര്‍ണറെ അഭിനന്ദിക്കുകയും ചെയ്തു.

സുരേഷ്​ റെയ്നയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഗുജറാത്ത് ലയൺസിനെ 9 വിക്കറ്റിനാണ് സൺറൈസേഴ്സ് തോൽപ്പിച്ചത്.

തുടർച്ചയായ രണ്ടാം ജയം തേടി ഇറങ്ങിയ ഹൈദ്രബാദ് ഗുജറാത്ത് ലയൺസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പക്ഷെ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇറങ്ങിയ ഗുജറാത്ത് ലയൺസിനെ സ്‌പിന്നർ റാഷിദ് ഖാൻ തകർത്തു. ബ്രൺഡ്ഡൻ മക്കല്ലത്തെയും,ആരോൺ ഫിഞ്ചിനെയും, സുരേഷ് റെയ്നയെയും വിക്കറ്റിന് മുന്നിൽ കുടുക്കി റാഷിദ് ലയൺസിന്റെ മധ്യനിരയെ തകർത്തു. പിന്നീട് എത്തിയ ഡിനേഷ് കാർത്തിക്കും, ഡ്വെയിൻ സ്മിത്തുമാണ് ഗുജറാത്തിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. കാർത്തിക് 30 ഉം, സ്മിത്ത് 37 ഉം റൺസാണ് നേടിയത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച മലയാളി താരം ബേസിൽ തമ്പി 1 സിക്സറടക്കം 13 റൺസും നേടി.
ലയൺസ് ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് തുടക്കത്തിൽ തന്നെ 9 റൺസ് എടുത്ത ശിഖർ ധവാന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. പ്രവീൺ കുമാറാണ് ധവാന്രെ വിക്കറ്റ് വീഴ്ത്തിയത്. എന്നാൽ പിന്നീട് കളിമാറി, നായകൻ ഡേവിഡ് വാർണ്ണർ ഫോമിലേക്ക് ഉയർന്നതോടെ പ്രവീൺ കുമാറും, ധവൽകുൽക്കർണ്ണിയും തല്ല്കൊണ്ടു. മറുവശത്ത് ഹെൻറീക്കസും വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ചതോടെ ഹൈദ്രാബാദ് വിജയത്തിലേക്ക് അനായാസം കുതിച്ചു. 45 പന്തിൽ 6 ഫോറും 4 സിക്സറുകളുമടക്കം 76 റൺസാണ് വാർണ്ണർ നേടിയത്. 39 പന്തിൽ 52 റൺസ് എടുത്ത് ഹെൻറീക്കസ് വാർണ്ണറിന് പിന്തുണ നൽകി.സ്പിന്നർ തേജസ് ബറോക്കയുടെ പന്ത് ഗാലറിയിലേക്ക് പറത്തിയാണ് വാർണ്ണർ സൺറൈസേഴ്സിന്രെ വിജയം ആഘോഷിച്ചത്

ജയത്തോടെ ഹൈദ്രാബാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. ആദ്യ 2 മത്സരങ്ങളും പരാജയപ്പെട്ട ഗുജറാത്ത് ലയൺസ് അവസാന പടിയിലാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: David warner basil thampi shoes ipl

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com