ഡർബൻ: ട്വന്റി-20യിലെ അതിവേഗ സെഞ്ചുറി സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിലാണ് ഡേവിഡ് മില്ലർ അതിവേഗ സെഞ്ചുറി നേടിയത്. കേവലം 25 പന്തുകളിൽ നിന്നാണ് ഡേവിഡ് മില്ലർ സെഞ്ചുറി നേടിയത്. 7 ബൗണ്ടറിയും 9 പടുകൂറ്റൻ സിക്സറുകളും അടങ്ങുന്നതാണ് മില്ലറുടെ ഇന്നിങ്ങ്സ് .

ഹാഷിം അംല 51 പന്തില്‍ 85 റണ്‍സ് നേടി. 20 ഓവറില്‍ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി. 7 ബൗണ്ടറിയും 9 സിക്സും അടങ്ങിയ ഇന്നിംഗ്സില്‍ 35 പന്തില്‍ നിന്നാണ് ഡേവിഡ് മില്ലര്‍ തന്റെ ശതകം തികച്ചത്. ടി20യിലെ ഏറ്റവും വേഗതയേറിയ ശതകമാണ് മില്ലര്‍ അടിച്ചെടുത്തത്. 51 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ ഹാഷിം അംലയും മികച്ച ഫോമിലായിരുന്നു. ഷാകിബ് അല്‍ ഹസന്‍, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ