കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി വീണ്ടും ഡേവിഡ് ജെയിംസ് എത്തുന്നു. കോച്ചായി സ്ഥാനമേൽക്കാൻ അദ്ദേഹം കൊച്ചിയിലെത്തി. ഇദ്ദേഹവുമായി നേരത്തേ തന്നെ കേരള ബ്ലാസ്റ്റേർസ് ചർച്ച നടത്തിയിരുന്നു.

2014ൽ കേരള ബ്ലാസ്റ്റേർസിന്റെ മാർക്വീ പ്ലേയറും മുഖ്യ പരിശീലകനുമായിരുന്നു ഡേവിഡ് ജയിംസ്. അതേസമയം നാളെ പൂനെയുമായി ഏറ്റുമുട്ടാൻ നിൽക്കുന്ന കേരള ബ്ലാസ്റ്റേർസിനെ പരിശീലിപ്പിക്കാൻ അസി കോച്ച് താങ്ബോയ് സിങ്തോയോട് മാനേജ്മെന്റ് ആവശ്യപ്പെട്ടു.

റെനെ മ്യൂലൻസ്റ്റീൻ കോച്ച് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് കേരള ബ്ലാസ്റ്റേർസ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ