നിരവധി അദ്ഭുത ഗോളുകൾക്ക് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന മറ്റൊരു ഗോൾ കൂടി ഇപ്പോൾ പിറന്നിരിക്കുകയണ്. ഫ്രഞ്ച് ലീഗിലെ പ്രമുഖ ടീമായ ഒളിമ്പിക് ലിയോണിന്രെ മെംഫിസ് ഡീപ്പെയുടെ കാലിൽ നിന്നാണ് ആ തകർപ്പൻ ഗോൾ പിറന്നത്.

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന ഒളിമ്പിക് ലിയോൺ ടൊലോസ് എഫിസി മത്സരത്തിന്റെ 82-ാം മിനിറ്റിലാണ് ഡീപ്പെ മൈതാന മധ്യത്ത് നിന്ന് ലോങ്ങ് റെയ്ഞ്ചർ തോടുത്തത്. ഗോൾലൈനിൽ നിന്ന് അൽപ്പം പുറത്തോട്ട് മാറിനിന്ന ഗോൾകീപ്പർക്ക് ഡീപ്പെയുടെ ഷോട്ടിനെ തടുക്കനായില്ല. ഷോട്ടിന്രെ വേഗതയും ഗതിയും മനസ്സിലാക്കാൻ ഗോൾകീപ്പർക്ക് സാധിച്ചില്ല. മൈതാന മധ്യത്ത് നിന്ന് ഡേവിഡ് ബെക്കാമും, വെയ്ൻ റൂണിയുമൊക്കെ നേടിയെ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മെംഫിസ് ഡീപ്പെയുടെ ഗോളും.

ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ഡച്ചുകാരനായ മെംഫിസ് ഡീപ്പെ ഒളിമ്പിക് ലിയോണിലേക്ക് ചേക്കേറിയത്. കരുത്തും വേഗതയുമാണ് ഈ ഡച്ചുകാരന്റെ കരുത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ