ടെന്നീസ് കോര്‍ട്ടില്‍ ഏത് വമ്പന്‍ താരത്തിനും തിരിച്ചടി നേരിടാം, അതാണ് കളിയുടെ പ്രത്യേകതകളില്‍ ഒന്ന്. തിരിച്ചടികള്‍ പലപ്പോഴും താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെയും വരാറുണ്ട്. സ്വാഭാവികമായി പ്രതികരണവും ഒപ്പമുണ്ടാകും. അത്തരത്തില്‍ സൂപ്പര്‍ താരം ഡാനില്‍ മെദ്വദേവില്‍ നിന്നുണ്ടായ അതിരുവിട്ട പ്രതികരണമാണ് ഇപ്പോഴത്തെ ചര്‍ച്ച.
ഹാലെ ഓപ്പണ്‍ ഫൈനലില്‍ പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാക്‌സിനോട് മെദ്വദേവ് ഒരു സെറ്റിന് പിന്നില്‍ നില്‍ക്കുമ്പോഴാണ് സംഭവം. താരം കലിപ്പ് തീര്‍ത്തത് സ്വന്തം പരിശീലകന് നേരയും. മെദ്വദേവിന്റെ പ്രതികരണത്തിന് പിന്നാലെ പരിശീലകന്‍ ഗില്ലെസ് സെർവര സ്റ്റേഡിയം വിടുകയും ചെയ്തു. 6-1, 6-4 എന്ന സ്കോറില്‍ ഹര്‍കാസ് റഷ്യന്‍ താരത്തെ പരാജയപ്പെടുത്തുകയും ചെയ്തു.
മെദ്വദേവിന്റെ പ്രതികരണം കോര്‍ട്ടിലും സോഷ്യൽ മീഡിയയിലും വലിയ ചര്‍ച്ചയായി. ഗില്ലെസ് സെര്‍വാര എല്ലാം കണ്ട് കഴിഞ്ഞു. അവിടെ എന്തെങ്കിലും സംസാരം നടന്നോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അയാല്‍ കളം വിട്ടിരിക്കും. കണ്ടത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, മെദ്വദേവിന്റെ പ്രതികരണത്തിന് പിന്നാലെ കമന്റേറ്റര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ വിജയിച്ചതിന് ശേഷം പിന്നീട് മെദ്വദേവ് പരാജയപ്പെടുന്ന ആദ്യത്തെ ഫൈനലല്ല ഇത്. നേരത്ത ഗ്രാന്‍ഡ് സ്ലാമിലും പാരീസ് മാസ്റ്റേഴ്സിനും നൊവാക് ജോക്കോവിച്ചിനോട് കീഴടങ്ങി. എടിപി വേള്‍ ടൂര്‍ ഫൈനലില്‍ അലക്സാണ്ടര്‍ സ്വരേവിനോടായിരുന്നു പരാജയം. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റാഫേല്‍ നദാലിനോടും താരം അടിയറവ് പറഞ്ഞു.
Also Read: കപ്പടിക്കണം, ഇംഗ്ലണ്ടിൽ പരിശീലനം തുടങ്ങി ഇന്ത്യ; നെറ്റ്സിൽ പടയൊരുക്കവുമായി രോഹിതും ഗില്ലും; വീഡിയോ