/indian-express-malayalam/media/media_files/2025/12/31/damien-martin-health-news-2025-12-31-14-49-46.jpg)
Source: X
Damien Martyn Health Updates: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിന്റെ ആരോഗ്യനില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്. മെനഞ്ചൈറ്റീസ് ബാധിച്ചതിനെത്തുടർന്ന് 'ഇൻഡ്യൂസ്ഡ് കോമ'യിൽ ആണ് ഡാമിയൻ മാർട്ടിൻ. ക്രിസ്മസിന് തലേന്നുള്ള 'ബോക്സിംഗ് ഡേ'യിൽ ആണ് 54കാരനായ മാർട്ടിനെ ബ്രിസ്‌ബേനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് എന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാമിയൻ മാർട്ടിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഏറ്റവും മികച്ച ചികിത്സയാണ് ഡാമിയൻ മാർട്ടിന് ലഭ്യമാക്കുന്നത് എന്ന് ഓസീസ് മുൻ താരവും മാർട്ടിന്റെ അടുത്ത സുഹൃത്തുമായ ആദം ഗിൽക്രിസ്റ്റ് പറഞ്ഞു. ജീവന് വേണ്ടി ഡാമിയൻ മാർട്ടിൻ പൊരുതുകയാണെന്ന വിവരം പുറത്തറിഞ്ഞതോടെ നിരവധി ക്രിക്കറ്റ് താരങ്ങളാണ് അദ്ദേഹത്തിനായി പ്രാർഥിക്കുന്നു എന്ന പ്രതികരണവുമായി എത്തിയത്.
Also Read: വൈഭവ് സൂര്യവൻഷി ക്യാപ്റ്റൻ; അണ്ടർ 19 ലോകകപ്പ്, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡ്
2003ൽ ഇന്ത്യയെ തോൽപ്പിച്ച് ഏകദിന ലോകകപ്പ് കിരീടം ചൂടിയ ഓസ്ട്രേലിയൻ ടീമിലെ അംഗമായിരുന്നു ഡാമിയൻ മാർട്ടിൻ. 1992 മുതൽ 2006 വരെയുള്ള കാലയളവിൽ ഓസ്ട്രേലിയക്ക് വേണ്ടി 67 ടെസ്റ്റുകൾ ഡാമിയൻ മാർട്ടിൻ കളിച്ചു. ടെസ്റ്റിൽ 4406 റൺസ് സ്കോർ ചെയ്ത മാർട്ടിൻ 13 സെഞ്ചുറിയും റെഡ് ബോൾ ക്രിക്കറ്റിൽ കണ്ടെത്തി.
Also Read: ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ബംഗ്ലാദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം
208 ഏകദിനങ്ങൾ കളിച്ച മാർട്ടിൻ മാത്യു ഹെയ്ഡനൊപ്പം ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണിങ് സഖ്യമായി മാറിയിരുന്നു. 5346 റൺസ് ആണ് ഏകദിനത്തിൽ മാർട്ടിൻ സ്കോർ ചെയ്തത്. ഈ ഫോർമാറ്റിൽ അഞ്ച് സെഞ്ചുറിയും 37 അർധ ശതകവും താരത്തിന്റെ പേരിലുണ്ട്.
Read More: Sanju Samson: സഞ്ജു സിഎസ്കെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്; ഋതുരാജിന് 2026 സീസൺ നിർണായകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us