scorecardresearch

ബാംഗ്ലൂരിൽ നിന്ന് ഇടവേളയെടുത്ത് ഡെയിൽ സ്റ്റെയ്ൻ; വരുന്ന ഐപിഎൽ സീസണിൽ കളിക്കില്ല

വിരമിക്കുന്നില്ലെന്നും മറ്റ് ടൂർണമെന്റുകളുടെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി

ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളായ ഡെയിൽ സ്റ്റെയിൻ ഐപിഎല്ലിൽ നിന്നും ഇടവേളയെടുക്കുന്നു. ഈ വർഷം ഏപ്രിലിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ ബാംഗ്ലൂരിമായി കളിക്കില്ലെന്ന് താരം തന്നെയാണ് അറിയിച്ചത്. വിരമിക്കുന്നില്ലെന്നും മറ്റ് ടൂർണമെന്റുകളുടെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2019ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം ഫോർമാറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കൻ താരമാണ്. “ഈ വർഷത്തെ ഐ‌പി‌എല്ലിൽ‌ ഞാൻ‌ ആർ‌സി‌ബിക്കായി ലഭ്യമല്ലെന്ന് എല്ലാവരേയും അറിയിക്കുന്നതിനുള്ള ഒരു ഹ്രസ്വ സന്ദേശം, മറ്റൊരു ടീമിനായി കളിക്കാൻ ഞാൻ പദ്ധതിയിട്ടിട്ടില്ല, ആ കാലയളവിൽ കുറച്ച് വിശ്രമം വേണം. കാര്യം മനസിലാക്കിയതിന് ആർസിബിക്ക് നന്ദി. ഇല്ല ഞാൻ വിരമിച്ചിട്ടില്ല.” സ്റ്റെയിൻ വ്യക്തമാക്കി. മറ്റ് ടീമുകൾക്കായി കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

93 ടെസ്റ്റ് മത്സരങ്ങളിൽ 439 വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് സ്റ്റെയിൻ. 125 ഏകദിന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കൻ കുപ്പായമണിഞ്ഞ താരം 125 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിന്റെ തുടക്കത്തിൽ ഗംഭീര പ്രകടനമായി ടൂർണമെന്റിലും തിളങ്ങിയ താരത്തിന് എന്നാൽ കഴിഞ്ഞ സീസണിൽ കാര്യമായ പ്രകടനം ആർസിബിക്കായി പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

Read Here: ഗാംഗുലിയെ ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി; ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Dale steyn makes himself unavailable for ipl 2021