പെര്‍ത്ത്: മാസ്മരിക പ്രകടനവുമായി ഡെയ്ല്‍ സറ്റെയിനും ഫാഫ് ഡുപ്ലെസിസും. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു സ്‌റ്റെയിന്റെ തിരിച്ചു വരവും ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ ക്യാച്ചും പിറന്നത്.
ഓസീസ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു 34 കാരനായ ഡുപ്ലെസിസ് പറന്ന് ക്യാച്ച് ചെയ്തത്. സ്റ്റെയിന്റെ പന്തില്‍ ഡാര്‍സി ഷോട്ടിനെ സെക്കന്റ് സ്ലിപ്പിലുണ്ടായിരുന്ന ഡുപ്ലെസിസ് പറന്നു പിടിക്കുകയായിരുന്നു. ഷോര്‍ട്ട് അക്കൗണ്ട് തുറക്കും മുമ്പായിരുന്നു പുറത്തായത്. ഇതേ ഓവറില്‍ തന്നെ ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിനേയും സ്റ്റെയിന്‍ പുറത്താക്കി.
18 റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ട് പ്രധാന വിക്കറ്റാണ് സ്റ്റെയിന്‍ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് സ്റ്റെയിന്‍.
രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്റ്റെയിന്‍ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് കൗണ്ടിയില്‍ കളിച്ചു കൊണ്ടിരിക്കെ ഈ വര്‍ഷമാണ് സ്‌റ്റെയിന്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത്.
Dale Steyn gives South Africa an ideal start in Perth.
Watch live HERE: https://t.co/wqVydHLsAq #AUSvSA pic.twitter.com/K0tWpmQjH0
— cricket.com.au (@cricketcomau) November 4, 2018