കപിൽ ദേവിന്റെ റെക്കോർഡ് മറികടന്ന് ഡെയ്ൽ സ്റ്റെയിൻ

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലായിരുന്നു ഡെയ്‌ലിന്റെ നേട്ടം

ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡ് മറികടന്ന് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ ഡെയ്ൽ സ്റ്റെയിൻ. ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലായിരുന്നു ഡെയ്‌ലിന്റെ നേട്ടം. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബോളർമാരുടെ പട്ടികയിലാണ് കപിൽ ദേവിനെ മറികടന്ന് ഡെയ്ൽ മുന്നിലെത്തിയത്. 227 ഇന്നിങ്സുകളിൽനിന്നായി 434 വിക്കറ്റായിരുന്നു കപിൽ ദേവിന്റെ റെക്കോർഡ്.

ശ്രീലങ്കയ്ക്ക് എതിരായ തന്റെ 92-ാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റ് നേടിയാണ് ഡെയ്ൽ ഇന്ത്യൻ മുൻതാരത്തെ മറികടന്നത്. 437 വിക്കറ്റുമായി ഡെയ്ൽ ഇപ്പോൾ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനൊപ്പമാണ്. പട്ടികയിൽ ഡെയ്ൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. 800 വിക്കറ്റുമായി മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമൻ. ഷെയ്ൻ വോൺ 708 വിക്കറ്റുമായി രണ്ടാം സ്ഥാനത്തും 619 വിക്കറ്റുമായി അനിൽ കുംബ്ലെ മൂന്നാം സ്ഥാനത്തുമുണ്ട്.

”പരുക്കു കാരണം രണ്ടു വർഷം കളിക്കാനായില്ല, ഇപ്പോൾ കളിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ടെസ്റ്റ് ക്രിക്കറ്റ് വളരെ ബുദ്ധിമുട്ടേറിയതാണ്. അവിടെ എളുപ്പത്തിൽ ഒന്നു നടക്കില്ല,” സ്റ്റെയിൻ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dale steyn breaks kapil devs record

Next Story
ലോകം കീഴടക്കിയവന് ജന്മനാടിന്റെ ആദരം; റാഞ്ചി സ്‌റ്റേഡിയത്തില്‍ എംഎസ് ധോണി പവലിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com