കായിക ലേകത്ത് അടുത്തിടെ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയ ആ അജ്ഞാത സുന്ദരിയെ കണ്ടെത്തിയിരിക്കുകയാണ് സൈബർ ലോകം. ഇന്ത്യ – പാകിസ്ഥാന്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരുടെ മനസ് കവര്‍ന്ന സുന്ദരി ആരണെന്ന വലിയ ചോദ്യത്തിനാണ് ഇതോടെ ഉത്തരം കിട്ടിയിരിക്കുന്നത്.

നിവ്യ നവോര എന്നാണ് ഇന്ത്യന്‍ ആരാധകരുടെ മനസ്സ് കവർന്ന ആ സുന്ദരിയുടെ പേര്. റിയാലിറ്റി 24-7 എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ആളെ കണ്ടെത്തിയത്. പക്ഷെ താരം സെലിബ്രിറ്റിയൊന്നുമല്ല. എന്നാൽ ബോളിവുഡിന്‍റെയും ഷാരുഖ് ഖാന്‍റെയും വലിയ ആരാധികയാണ് നിവ്യ നവോര.

ആളെ കണ്ടെത്തിയതേടെ സമൂഹ മാധ്യമങ്ങൾ ഒന്നുകൂടെ സജീവമായിട്ടുണ്ട്. നിവ്യ നവോര എന്ന പേര് ആയിരക്കണക്കിനാളുകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തിരയുന്നത്. എന്നാൽ ഇവർക്ക് വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഇല്ലെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമാകട്ടെ പ്രൈവറ്റ് അക്കൗണ്ടും. അതേസമയം നിവ്യയുടെ പേരിൽ വ്യാജ അക്കൌണ്ടുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

പക്ഷെ പിന്മാറാൻ ആരാധകർ തയ്യാറല്ല. നിവ്യയുടെ പിന്നാലെ തന്നെ പോകാനാണ് അവരുടെ തീരുമാനം. ഏഷ്യാകപ്പിൽ പിന്നീട് നടന്ന മത്സരങ്ങളിലും ആരാധകർ തേടിയത് സുന്ദരി ആരാധികയുടെ മുഖമാണ്. ചൂടൻ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ആ നിവ്യ നവോരയുടെ പേരിൽ നടക്കുന്നത്.

ആരാധികയുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇന്ത്യന്‍ ആരാധകര്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ കൂടുതല്‍ നടത്തണമെന്ന് ബിസിസിഐയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ