മെൽബൺ: ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ കൂടി. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ തേജസ്വിനി സാവന്ത് സ്വർണം വെടിവച്ചിട്ടപ്പോൾ ഈ ഇനത്തിൽ അൻജും മോഡ്‌ഗിൽ വെളളി മെഡൽ കരസ്ഥമാക്കി.

കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെയാണ് ഇന്ത്യയ്ക്ക് വേണ്ടി തേജസ്വിനി സ്വർണം കൊയ്‌തത്. 457.9 സ്കോർ നേടിയാണ് തേജസ്വിനി സാവന്ത് ഈ ഇനത്തിൽ സ്വർണം നേടിയത്. 9-ാം ദിനം ഇന്ത്യയുടെ ആദ്യത്തെ മെഡലായി ഇത്. തൊട്ട് പിന്നിൽ 455.7 പോയിന്റോടെയാണ് അൻജും വെളളി നേടിയത്.

അത്‌ലറ്റിക്‌സിൽ 1500 മീറ്ററിൽ ഇന്ത്യയുടെ ജിൻസൺ ജോൺസൺ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. നാളെയാണ് ഫൈനൽ നടക്കുക. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

ഷൂട്ടിങ്ങിലെ 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ അനീഷ് ഭൻവാൽ, നീരജ് കുമാർ എന്നിവരും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

ബാഡ്‌മിന്റൺ മിക്സഡ് ഡബിൾസ് വിഭാഗത്തിൽ സിക്കി റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ