ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ മെഡൽക്കൊയ്ത്ത് നടത്തി ഇന്ത്യയുടെ ഭാരോദ്വഹന താരങ്ങൾ. പുരുഷൻമാരുടെ 77 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച സതീഷ് കുമാർ ശിവലിംഗമാണ് സ്വർണ്ണം നേടിയത്. തമിഴ്നാട്ടിലെ വെല്ലോറ സ്വദേശിയാണ് സതീഷ് കുമാർ.

ഭാരോദ്വഹന വേദിയിൽ ഇന്ത്യ ഇതുവരെ 3 സ്വർണ്ണവും ഒരുവെളളിയും 2 വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജിത ചാനു, മീരാഭായ് ചാനു എന്നിവരാണ് ഇന്ത്യക്കായി സ്വർണ്ണം നേടിയത്. 2014 ൽ നടന്ന ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലും സതീഷ് തന്നെയായിരുന്നു ചാമ്പ്യൻ.

317 കിലോഗ്രാമാണ് സതീഷ് കുമാർ മത്സരത്തിൽ ഉയർത്തിയത്. ക്ലീൻ ആൻഡ് ജെർക്കിൽ 179 കിലോഗ്രാമാണ് ഇന്ത്യൻ താരം ഉയർത്തിയത്. സ്നാച്ചിൽ 144 കിലോഗ്രാമും താരം ഉയർത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ