മെൽബൺ: കോമൺവെൽത്ത് ഗെയിംസിനിടെ സിറിഞ്ചുപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ സംഘത്തിലെ മലയാളി താരങ്ങളായ കെ.ടി.ഇർഫാനെയും രാകേഷ് ബാബുവിനെയും മടക്കി അയച്ചു. ട്രിപ്പിൾ ജംപിൽ ഫൈനലിലേക്ക് യോഗ്യത നേടിയ രാകേഷ് ബാബുവും ദീർഘദൂര നടത്തത്തിൽ മൽസരിക്കേണ്ട കെ.ടി.ഇർഫാനും ഇനി ഒരിക്കലും കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാവില്ല.

ഇവർ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ തൊട്ടടുത്ത വിമാനത്തിൽ ഇരുവരെയും നാട്ടിലേക്ക് മടക്കി അയയ്ക്കാൻ കോമൺവെൽത്ത് ഗെയിംസ് അതോറിറ്റി പ്രസിഡന്റ് ലൂയിസ് മാർട്ടിൻ ഉത്തരവിട്ടു. ഇന്ന് രാവിലെ ഓസ്ട്രേലിയൻ സമയം 9 മണിയോടെയാണ് സംഭവത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഗോൾഡ് കോസ്റ്റിലെ അത്‌ലറ്റിക് വില്ലേജിന് സമീപത്ത് നിന്ന് ഉപയോഗിച്ച് വലിച്ചെറിഞ്ഞ സിറിഞ്ച് കണ്ടെത്തിയിരുന്നു. സീനിയർ ബോക്സർമാരുടെ താമസസ്ഥലത്തിന് അടുത്തായാണ് സിറിഞ്ചുകൾ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ബോക്സർമാർക്ക് ഇതിൽ പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു.

ഇർഫാന്റെയും രാകേഷ് ബാബുവിന്റെയും ബാഗിനകത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ട്. താരങ്ങളിൽ നിന്നും ഗെയിംസ് ഇന്ത്യ അതോറിറ്റിയിൽ നിന്നും വിശദീകരണം തേടിയ ശേഷമാണ് നടപടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ