ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 14-ാം സ്വർണം. ഗുസ്തിയിലൂടെ സുശീൽ കുമാറാണ് ഇന്ത്യയ്ക്ക് സ്വർണം നേടിക്കൊടുത്തത്. ഫ്രീസ്റ്റൈലിലെ 74 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച സുശീൽ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ജൊഹാനാസ് ബോത്തയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. വെറും 80 സെക്കന്റ് കൊണ്ടാണ് സുശീൽ എതിരാളിയെ മലർത്തിയടിച്ചത്. 10-0 എന്ന സ്കോറിനാണ് സുശീലിന്റെ ജയം.

ഗുസ്തിയിൽ ഇന്ത്യയുടെ രാഹുൽ അവാരയിലൂടെയാണ് ഇന്ത്യ സ്വർണം നേടിയിരുന്നു. ഫ്രീസ്റ്റൈലിലെ 57 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച രാഹുൽ ഫൈനലിൽ കാനഡയുടെ സ്റ്റീഫൻ തക്കഹാഷിയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. 15-7 എന്ന സ്കോറിനാണ് രാഹുലിന്റെ വിജയം.

അതേസമയം, വനിത വിഭാഗത്തിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷയായിരുന്ന ബബിത കുമാരിക്ക് വെളളിമെഡൽ മാത്രമേ നേടാനായുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ