ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യൻ താരങ്ങൾ. ഭാരോദ്വഹന വേദിയിൽ നിന്നാണ് വീണ്ടും ഇന്ത്യ സ്വർണ്ണം കരസ്ഥമാക്കിയത്. 69 കിലോഗ്രാം വിഭാഗത്തിൽ മത്സരത്തിച്ച പൂനം യാദവാണ് ഇന്ന് പൊന്നണിഞ്ഞത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇതേ വിഭാഗത്തിൽ മത്സരിച്ച പൂനത്തിന് വെങ്കലം മാത്രമെ നേടാനായിരുന്നുളളു.

പൂനം യാദവ് സ്വർണ്ണം നേടിയതോടെ ഇന്ത്യ മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. 5 സ്വർണ്ണവും 1 വെള്ളിയും 1 വെങ്കലവുമാണ് ഇതുവരെയുളള ഇന്ത്യൻ സമ്പാദ്യം.

69 കി​ലോ​ഗ്രാ​മി​ല്‍ ആ​കെ 222 കി​ലോ​ഗ്രാ​മു​യ​ര്‍ത്തി​യാ​ണ് പൂ​നം യാ​ദ​വ് സ്വ​ര്‍ണം നേ​ടി​യ​ത്. സ്‌​നാ​ച്ചി​ല്‍ 100 കി​ലോ​ഗ്രാ​മും ക്ലീ​നി​ലും ജെ​ര്‍ക്കി​ലും 122 കി​ലോ​ഗ്രാ​മു​മാ​ണ് താ​രം ഉ​യ​ര്‍ത്തി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ