മെൽബൺ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം. ഭാരോദ്വഹനം 85 കിലോഗ്രാം വിഭാഗത്തിലാണ് ആർവി രാഹുൽ സ്വർണ്ണം നേടിയത്. സ്നാച് ആന്റ് ജെർക്കിൽ 338 കിലോഗ്രാം ഭാരമാണ് താരം എടുത്തുയർത്തിയത്.

സ്നാച് വിഭാഗത്തിൽ 151 കിലോഗ്രാം ഉയർത്തിയ രാഹുൽ ജെർകിൽ 187 കിലോഗ്രാം ഉയർത്തി. മൂന്നാം ശ്രമത്തിൽ 191 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇതോടെ നാല് സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യക്ക് ആറ് മെഡലുകൾ സ്വന്തമായി. ഇപ്പോഴും ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാവിലെ ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിവലിംഗമാണ് ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം നേടിത്തന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ