മെൽബൺ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണ്ണനേട്ടം. ഷൂട്ടിംഗിൽ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് ഹീന സിദ്ധുവാണ് രാജ്യത്തെ സ്വർണ്ണമണിയിച്ചത്. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിലാണ് നേട്ടം. ഇതേ ഇനത്തിൽ മത്സരിച്ച ഇന്ത്യക്കാരി അനു സിംഗിന് ആറാമതായി ഫിനിഷ് ചെയ്യാനേ സാധിച്ചുളളൂ.

ആദ്യ റൗണ്ടുകളിൽ പിന്നിൽ നിന്ന ശേഷമായിരുന്നു ഹീന സിദ്ധുവിന്റെ മുന്നേറ്റം. തുടർച്ചയായി ഹീന ലക്ഷ്യം കണ്ടപ്പോൾ പ്രധാന എതിരാളിയായിരുന്ന ഓസീസ് താരം എലേന ലക്ഷ്യം കാണാനാകാതെ പിന്നിലേക്ക് പോയി. നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ ഹീന സിദ്ധു വെളളി നേടിയിരുന്നു. ഈ ഇനത്തിൽ മറ്റൊരു ഇന്ത്യൻ താരം 16കാരിയായ മനു ഭകർ ആണ് സ്വർണ്ണം നേടിയത്.

ഷൂട്ടിംഗിൽ ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായിരുന്ന ഗഗൻ നാരംഗ് നിരാശപ്പെടുത്തി. ഏഴാമനായാണ് ഫൈനലിൽ ഇദ്ദേഹം പുറത്തായത്. എട്ട് തവണ ഗെയിംസിൽ സ്വർണ്ണം നേടിയ ഗഗൻ നരംഗിന്റെ പരാജയം രാജ്യത്തിന് ഞെട്ടലായി. ഇദ്ദേഹം ഏഴാമനായാണ് ഫൈനലിൽ പുറത്തായത്. 50 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലായിരുന്നു നരംഗിന്റെ പുറത്താകൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ