ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്കു ഒരു വെങ്കലം കൂടി. പുരുഷന്മാരുടെ അഞ്ചു മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഓം പ്രകാശ് മിതര്‍വാളാണ് വെങ്കലം നേടിയത്. 201.1 ആണ് ഓം പ്രകാശിന്റെ സ്‌കോര്‍. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടിയിരുന്നു. ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യയുടെ ജിതു റായിക്കായിരുന്നു സ്വര്‍ണം.

അതേസമയം, 227.2 എന്ന പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ ഓസ്‌ട്രേലിയന്‍ താരം ഡാനിയല്‍ റെപാചോലിയാണ് സ്വര്‍ണം നേടിയത്. ബംഗ്ലദേശിന്റെ ഷക്കീല്‍ അഹമ്മദാണ് വെള്ളി നേടിയത്. അതേസമയം, ജിതു റായി എട്ടാം സ്ഥാനത്താണ് എത്തിയത്.

ബോക്‌സിങ്ങില്‍ മേരി കോമും മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. സെമയില്‍ ശ്രീലങ്കന്‍ താരം അനുഷ ദില്‍റുഷിയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിലേക്ക് പ്രവേശിച്ചത്. മേരി കോം സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അഞ്ച് വട്ടം ലോക ചാമ്പ്യനും ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമാണ് മേരി കോം.

അതേസമയം, 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 11 സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവുമായി മൂന്നാമതാണ് ഇന്ത്യ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ