ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതാ വിഭാഗം 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിലൂടെയാണ് ഇന്ത്യ സ്വർണ വേട്ട ആരംഭിച്ചത്. 196 കിലോ ഉയര്‍ത്തി റെക്കോര്‍ഡിട്ടാണ് മീരാബായ് സ്വർണം നേടിയത്. 2014 ല്‍ ഇതേ വിഭാഗത്തില്‍ വെള്ളിയും നേടിയിട്ടുണ്ട് ചാനു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പിലും റോക്കോര്‍ഡോടെ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷപ്പില്‍ 48 കിലോഗ്രാമില്‍ സ്വർണം നേടിയിട്ടുണ്ട്.

ഭാരോദ്വഹനത്തിലൂടെ തന്നെയായിരുന്നു ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വാഹനത്തിലാണ് ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. വെള്ളി മെഡല്‍ നേടിയ ഗുരുരാജയാണ് ഇന്ത്യയുടെ അഭിമാനമായത്.

261 കിലോ ഉയര്‍ത്തിയ മലേഷ്യന്‍ താരം മുഹമ്മദ് ഇസ്ഹാര്‍ അഹമ്മദാണ് സ്വർണം നേടിയത്. 248 കിലോയാണ് ഗുരുരാജ ഉയര്‍ത്തിയത്. വെങ്കലം ലഭിച്ചത് ശ്രീലങ്കന്‍ താരം ചതുരങ്ക ലക്മലിനാണ്. അതേസമയം മറ്റൊരു മൽസരമായ നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ് ഹീറ്റ്‌സില്‍ പുറത്തായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook