മുൻ ചാംപ്യന്മാരായ സിങ്കപ്പൂരിനെ തകർത്ത് ടേബിൾ ടെന്നിസിൽ ഇന്ത്യൻ വനിത ടീം സ്വർണ്ണം നേടി. ഇതാദ്യമായാണ് ടേബിൾ ടെന്നിസ് ടീമിനത്തിൽ ഇന്ത്യ സ്വർണ്ണമണിയുന്നത്. മൂന്ന് സിംഗിൾസും ഒരു ഡബിൾസ് പോരാട്ടവും അടങ്ങിയ ഫൈനൽ മത്സരത്തിൽ മണിക ബത്രയുടെ തിളക്കമാർന്ന പോരാട്ടമാണ് ഇന്ത്യക്ക് കരുത്തായത്.

രണ്ട് സിംഗിൾസും ഡബിൾസ് മത്സരവും വിജയിച്ച ടീം ഇന്ത്യയ്ക്ക് ഒരു സിംഗിൾസ് മത്സരത്തിൽ മാത്രമാണ് കാലിടറിയത്. ഇതോടെ ഒന്നിനെതിരെ മൂന്ന് മത്സരവിജയങ്ങളുടെ കരുത്തോടെയാണ് ഇന്ത്യ കിരീടത്തിലേക്ക് നീങ്ങിയത്.

ഗ്രൂപ്പിൽ വെയിൽസിനെയും ശ്രീലങ്കയെയും തകർത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ഫൈനലിൽ നിർണ്ണായകമായ നാലാം മത്സരത്തിൽ നേരിട്ട ആദ്യ മൂന്ന് സെറ്റുകളിൽ തന്നെ സിങ്കപ്പൂർ താരത്തെ മണിക ബത്ര പരാജയപ്പെടുത്തി. 11-7, 11-4, 11-7 സ്കോറിനായിരുന്നു വിജയം.

ഇതോടെ ഇന്ത്യയുടെ സ്വർണ്ണ നേട്ടം ഏഴായി ഉയർന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ