ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് പത്താം സ്വർണം. ഇന്ത്യയുടെ ബാഡ്മിന്റൺ ടീമാണ് സ്വർണം കരസ്ഥാമാക്കിയത്. ടീമിനത്തിൽ മലേഷ്യയെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. സൈന നെഹ്‌വാൾ, പി.വി.സിന്ധു, കിടംമ്പി ശ്രീകാന്ത്, അശ്വനി പൊന്നപ്പ, സ്വസ്തിക് രാങ്കീർ റെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്കായി സ്വർണം നേടിയത്.

മിക്സഡ് ഡബിൾസോടെയാണ് ഫൈനൽ മൽസരം ആരംഭിച്ചത്. കരുത്തരായ മലേഷ്യൻ ടീമിനെ 1 എതിരെ 2 ഗെയിമുൾക്ക് മറികടന്നാണ് അശ്വനി പൊന്നപ്പ – സ്വസ്തിക് രാങ്കീർ റെഡ്ഡി സഖ്യം വിജയിച്ചത്. സ്കോർ 21-14,15-21,21-15

Badminton – Gold Coast 2018 Commonwealth Games – Mixed Team Semifinal 1 – India v Singapore – Carrara Sports Arena 2 – Gold Coast, Australia – April 8, 2018. Ashwini Ponnappa and Satwik Rankireddy of India in action. REUTERS/Jeremy Lee

രണ്ടാമതായി നടന്ന പുരുഷ സിംഗിൾസിൽ സൂപ്പർ താരങ്ങൾ തമ്മിലുളള പോരാട്ടമാണ് കണ്ടത്. ഇന്ത്യക്കായി കിടംമ്പി ശ്രീകാന്ത് കളത്തിൽ ഇറങ്ങിയപ്പോൾ, മലേഷ്യക്കായി ഇറങ്ങിയത് ബാഡ്മിന്റൺ ഇതിഹാസമായ ലി ചോങ് വെയാണ്. എന്നാൽ നേരിട്ടുളള സെറ്റുകൾക്ക് ലി ചോങ് വെയെ തോൽപ്പിച്ച് ശ്രീകാന്ത് കരുത്ത് കാട്ടി. 43 മിനിറ്റ് മാത്രം നീണ്ടു നിന്ന് പോരാട്ടത്തിൽ 21-17,21-14 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ വിജയം.

Badminton – Gold Coast 2018 Commonwealth Games – Mixed Team – Semifinal – India v Singapore – Carrara Sports Arena 2 – Gold Coast, Australia – April 8, 2018. Srikanth Kidambi of India returns a shot agains Loh Kean Yew of Singapore in their men’s singles. REUTERS/Jeremy Lee

എന്നാൽ മൂന്നാമത്തെ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് കാലിടറി. സ്വസ്തിക് രാങ്കീർ റെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം മലേഷ്യൻ താരങ്ങളോട് തോറ്റത് ഇന്ത്യക്ക് തിരിച്ചടിയായി.

Badminton – Gold Coast 2018 Commonwealth Games – Mixed Team – Semifinal – India v Singapore – Carrara Sports Arena 2 – Gold Coast, Australia – April 8, 2018. Chirag Chandrashekhar Shetty and Satwik Rankireddy of India play against Singapore in their men’s doubles match. REUTERS/Jeremy Lee

നിർണായകമായ നാലാം മൽസരത്തിൽ ഇന്ത്യയുടെ സൈന നെഹ്‌വാളാണ് കളത്തിൽ ഇറങ്ങിയത്. ആദ്യ സെറ്റ് അനായാസം നേടിയ സൈന ഇന്ത്യയെ സ്വർണമെഡലിനോട് അടുപ്പിച്ചു. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായ തിരിച്ച് വന്ന് മലേഷ്യൻ താരം മൽസരം മൂന്നാം സെറ്റിലേക്ക് നയിച്ചു. എന്നാൽ അവസാന സെറ്റിൽ തന്റെ വിശ്വരൂപം പുറത്തെടുത്ത സൈന മാച്ചും ഇന്ത്യക്ക് ഗോൾഡും സമ്മാനിക്കുകയായിരുന്നു. സ്കോർ – 21-11,19-21, 21-9.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ