മൂന്ന് തോൽവികളോടെയാണ് ചെന്നൈ സൂപ്പർ കിങ്സ് ഈ ഐപിഎൽ സീസൺ ആരംഭിച്ചത്. ഇത് ഒരി മോശം തുടക്കത്തെ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന്റെ തുടക്കത്തിൽ തന്നെ വിധി പറയാൻ പറ്റാത്ത വിധത്തിലുള്ള വിജയകരമായ ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. പരുക്കിനെക്കുറിച്ചുള്ള ചില ആശങ്കകളും റുതുരാജ് ഗെയ്‌ക്‌വാദിന്റെ ഓഫ് ഫോമും അടക്കമുള്ള പ്രശ്നങ്ങൾ ടീം നേരിടുകയും ചെയ്യുന്നു.
ചികിത്സ മുറിയിൽ നിന്നുള്ള വാർത്തകൾ ഇപ്പോൾ പോസിറ്റീവ് ആണ്. ക്രിസ് ജോർദാൻ ഫിറ്റ് ആണ്. ഒപ്പം ആദം മിൽനെ അടുത്ത ഗെയിമിന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദീപക് ചാഹർ സുഖം പ്രാപിക്കാൻ ഇനിയും ആഴ്ചകൾ മാത്രം ബാക്കിയുണ്ട്. ഗെയ്‌ക്‌വാദിനെ സംബന്ധിച്ചിടത്തോളം ടീം മാനേജ്‌മെന്റിന്റെ മുഴുവൻ പിന്തുണയും അദ്ദേഹത്തിനുണ്ട്.
ഗെയ്‌ക്‌വാദിന്റെ ഫോം
ഞായറാഴ്ച, പഞ്ചാബ് കിംഗ്‌സിനെതിരെ ഓപ്പണർ ഗെയ്ക്ക് വാദ് ഒരു റൺസിന് പുറത്തായി. കഴിഞ്ഞ വർഷത്തെ ഐപിഎല്ലിൽ 635 റൺസുമായി സ്‌കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തിയ ഗെയ്‌ക്‌വാദ് ഓറഞ്ച് കപ്പ് ഹോൾഡറായിരുന്നു. ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ 0, 1, 1 എന്നിങ്ങനെയാണ് അദ്ദേഹം സ്കോർ ചെയ്തത്. രണ്ട് മത്സരങ്ങളിൽ സിഎസ്‌കെ ടോപ്പ് ഓർഡർ തകർച്ച നേരിട്ടു, ഗെയ്‌ക്‌വാദിന്റെ മോശം ഫോമും പരാജയത്തിന് ഒരു കാരണമാണ്.
എന്നാൽ, സിഎസ്‌കെ മാനേജ്‌മെന്റ് ഇതിനെ മറ്റൊരു രീതിയിലാണ് നോക്കുന്നത്. ഐപിഎല്ലിന് മുമ്പ് ഗെയ്ക്ക്വാദിന് മതിയായ മത്സരങ്ങൾ ലഭിക്കാത്തതാണ് കാരണമായി പറയുന്നു. ഇന്ത്യൻ ടീം പരിശീലന സെഷനിൽ കൈത്തണ്ടയ്ക്ക് പരിക്കേറ്റ 25-കാരൻ ശ്രീലങ്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. ഐപിഎല്ലിലേക്ക് വരാൻ അദ്ദേഹത്തിന് കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലായിരുന്നു. ഗെയ്‌ക്‌വാദിന് തിരികെ എത്താൻ കുറച്ച് സമയം വേണമെന്ന തോന്നലുണ്ട്.
ചഹാറിന്റെ പരിക്ക്
ഓൾറൗണ്ടറായ ചാഹറിനെ വീണ്ടും സൈൻ ചെയ്യാൻ സിഎസ്‌കെ 14 കോടി രൂപ ചെലവഴിച്ചു. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെ കൊൽക്കത്തയിൽ നടന്ന അവസാന ടി20 മത്സരത്തിനിടെ ചാഹറിന് പരിക്കേറ്റത് അദ്ദേഹത്തിന്റെ ഐപിഎൽ ഫ്രാഞ്ചൈസിക്ക് വലിയ തിരിച്ചടിയായി. അദ്ദേഹത്തിന്റെ അഭാവം ഒരു പവർപ്ലേ സ്പെഷ്യലിസ്റ്റ് ബൗളറെയും ഓർഡറിൽ ഒരു ബിഗ്-ഹിറ്റിംഗ് ഓപ്ഷനെയും സിഎഎസ്കെയ്ക്ക് നഷ്‌ടപ്പെടുത്തി. അദ്ദേഹത്തിന്റെ അഭാവത്തിൽ മുകേഷ് ചൗധരി, തുഷാർ ദേശ്പാണ്ഡെ തുടങ്ങിയ അൺക്യാപ്ഡ് ബൗളർമാരുമായി കളിക്കാനാണ് ടീം ശ്രമിക്കുന്നത്.
ചാഹറിന്റെ മടങ്ങിവരവ് തീയതിയെക്കുറിച്ച് സിഎസ്‌കെക്ക് ഉറപ്പില്ല. കാരണം താരം തന്റെ പുനരധിവാസം നടത്തുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഇതുവരെ ഒന്നും കേട്ടിട്ടില്ല. “ഞങ്ങൾക്ക് ഇതുവരെ എൻസിഎയിൽ നിന്ന് റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. അടുത്ത ആഴ്‌ചയോടെ ദീപക് ചാഹറിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എൻസിഎ അദ്ദേഹത്തിന്റെ ലഭ്യത സ്ഥിരീകരിച്ചുകഴിഞ്ഞാൽ, അദ്ദേഹം എപ്പോൾ ലഭ്യമാകുമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു ആശയം ലഭിക്കും, ” സിഎസ്കെ ചീഫ് എക്സിക്യൂട്ടിവ് കാശി വിശ്വനാഥൻ പറഞ്ഞു.
മറ്റ് പരിക്കിന്റെ പ്രശ്നങ്ങൾ
മിൽനെ ആദ്യ ഗെയിം കളിച്ച ശേഷം പിന്നീട് അസുഖത്തെ തുടർന്ന് മാറി. പനിയും ടോൺസിലൈറ്റിസും ഉണ്ടായതിനെ തുടർന്ന് ക്രിസ് ജോർദാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരില്ലാതെ, സിഎസ്കെയുടെ ബൗളിംഗ് ആക്രമണം ഗുരുതരമായി ക്ഷയിച്ചു. പ്രത്യേകിച്ച് ലഖ്‌നൗവിനെതിരെ, 210/7 എന്ന സ്കോറിനു ശേഷവും മൂന്ന് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് അവർ തോറ്റു.
ജഡേജയുടെ ക്യാപ്റ്റൻസി
പ്രതീക്ഷിച്ചതുപോലെ, തന്റെ മുൻഗാമിയായ എംഎസ് ധോണിയെ ജഡേജ വളരെയധികം ആശ്രയിക്കുന്നു. എന്നാൽ ലഖ്‌നൗവിനെതിരായ അവസാന ഓവറിൽ ദുബെയ്ക്ക് പന്ത് നൽകിയതിന് ജഡേജ വിമർശിക്കപ്പെട്ടു.
ഈ വർഷം ജഡേജയുടെ ക്യാപ്റ്റൻ എന്ന നിലയിൽ നിലയുറപ്പിക്കാനുള്ള സമയമാണ്, അദ്ദേഹം ജോലിയിൽ പഠിക്കുകയാണ്. കാശി വിശ്വനാഥൻ പറഞ്ഞതുപോലെ, വെറും മൂന്ന് കളികൾ ഒരു പുതിയ നായകനെ വിലയിരുത്താനുള്ള അളവുകോലുകളല്ല. മധ്യഭാഗത്ത്, പ്രത്യേകിച്ച് ബൗളിംഗ് മാറ്റങ്ങളിൽ ഭൂരിഭാഗം തീരുമാനങ്ങളും എടുക്കുന്നത് ധോണിയാണ്.
ക്യാമ്പിലെ മൂഡ്
പരിചയസമ്പന്നരായ നിരവധി കളിക്കാരും ശക്തമായ വ്യക്തിത്വങ്ങളും ഡ്രസ്സിംഗ് റൂമിൽ ഉള്ളതിനാൽ, തുടർച്ചയായ മൂന്ന് തോൽവികളാൽ സിഎസ്‌കെയെ തളർത്താൻ പോകുന്നില്ല. ഞായറാഴ്ച നടന്ന മത്സരത്തിന് ശേഷമുള്ള റോബിൻ ഉത്തപ്പയുടെ ട്വീറ്റ് ടീമിന്റെ ദൃഢനിശ്ചയം കാണിച്ചു തരിുന്നു. “ഞങ്ങളുടെ ദിവസമല്ല, കഠിനാധ്വാനം ചെയ്യാനും ശക്തമായി തിരിച്ചുവരാനുമുള്ള സമയമാണിത്,” മുതിർന്ന ബാറ്റ്സ്മാൻ ട്വീറ്റ് ചെയ്തു.
മെല്ലെയുള്ള തുടക്കത്തിൽ നിന്ന് തിരിച്ചുവരവ് ഐപിഎല്ലിൽ പുതിയ കാര്യമല്ല. അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് പരമ്പരാഗതമായി സ്ലോ സ്റ്റാർട്ടർമാരാണ്. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ആദ്യ അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ ശേഷമാണ് ഫൈനലിലെത്തിയത്.