scorecardresearch
Latest News

സ്പിന്നിനെ നേരിട്ട് വിജയിക്കാൻ പഠിപ്പിച്ചത് ധോണി; നന്ദി അറിയിച്ച് കോൺവേ

“ഈ പ്രകടനത്തിന് എംഎസ് ധോണിക്ക് ക്രെഡിറ്റ് നൽകണം,” കോൺവെ പറഞ്ഞു

സ്പിന്നിനെ നേരിട്ട് വിജയിക്കാൻ പഠിപ്പിച്ചത് ധോണി; നന്ദി അറിയിച്ച് കോൺവേ

സ്പിന്നർമാരെ കൈകാര്യം ചെയ്യുന്നതിൽ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഉപദേശം ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ച്വറി നേടുന്നതിന് സഹായിച്ചതായി ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റ്‌സ്മാൻ ഡെവൺ കോൺവേ പറഞ്ഞു.

കോൺവെ സാധാരണയായി സ്പിൻ ബൗളിംഗിനെതിരെ സ്വീപ്പ് ഷോട്ട് കളിക്കാറുണ്ട്. എന്നാൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ലെഗ് സ്പിന്നർ വനിന്ദു ഹസരംഗയ്‌ക്കെതിരെ അവരുടെ അവസാന മത്സരത്തിൽ സ്വീപ്പ് ഷോട്ട് ശ്രമിച്ചപ്പോൾ പുറത്തായി.

ധോണിയുമായുള്ള ഒരു സംഭാഷണം കോൺവെയെ കൂടുതൽ നേരെ കളിക്കാൻ പ്രേരിപ്പിച്ചു, അത് ഡൽഹിക്കെതിരെ ഫലം കണ്ടു. സ്പിന്നർമാരായ അക്‌സർ പട്ടേലിനും കുൽദീപ് യാദവിനും എതിരെ കോൺവേ കൂറ്റൻ സിക്‌സറുകൾ പറത്താൻ ഇറങ്ങി.

“ഈ പ്രകടനത്തിന് എംഎസ് ധോണിക്ക് എനിക്ക് ക്രെഡിറ്റ് നൽകണം,” 87 റൺസ് നേടിയ കോൺവെ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു. തൊട്ടുമുൻപുള്ള മത്സരങ്ങളിൽ പുറത്താകാതെ 85 റൺസും 56 റൺസും കോൺവേ സ്‌കോർ ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Csks devon conway credits skipper ms dhoni for success against spin