എം.എസ്.ധോണിയും ഷാരൂഖ് ഖാനും രണ്ടു സൂപ്പർ താരങ്ങളാണ്. ഇരുവരെയും ഒറ്റ ഫ്രെയിമിൽ കാണാനുളള അപൂർവ്വ ഭാഗ്യം ആരാധർക്ക് ഇന്നലെയുണ്ടായി. ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈസേഴ്സും തമ്മിലെ മത്സരത്തിലാണ് ഷാരൂഖും ധോണിയും നേരിൽക്കണ്ടത്.

Read: അടിതെറ്റി കൊൽക്കത്ത, അനായാസം ചെന്നൈ; പോയിന്റ് പട്ടികയിൽ ‘തല’ ഉയർത്തി സൂപ്പർ കിങ്സ്

ഗ്യാലറിയിൽ നിൽക്കുന്ന ഷാരൂഖ് താഴെ മൈതാനത്ത് നിൽക്കുന്ന എം.എസ്.ധോണിയോട് എന്തോ സംസാരിക്കുന്നതാണ് ചിത്രം. ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ട്വിറ്റർ പേജിൽ ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. ‘ചെന്നൈ എക്സപ്രസ് സൂപ്പർ’ എന്ന ക്യാപ്ഷനാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയാണ് ജയിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം ചെന്നൈ അനായാസം സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്ത ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം, ചെന്നൈ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ജയത്തോടെ കൊൽക്കത്തയെ മറികടന്ന് ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ