CSK vs DC 2019 Live Match Online: ഐപിഎൽ പന്ത്രണ്ടാം പതിപ്പിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ രണ്ടാം ജയം. ഡൽഹി ക്യാപിറ്റൽസിനെയാണ് ഇത്തവണ ചെന്നൈ പരാജയപ്പെടുത്തിയത്. ആറ് വിക്കറ്റിനായിരുന്നു ധോണിപ്പടയുടെ ജയം. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ അവസാന ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് സ്വന്തമാക്കിയത്. അർധസെഞ്ചുറി നേടിയ ശിഖർ ധവാന്റെ പ്രകടനമാണ് വൻതകർച്ചയിൽ നിന്നും ഡൽഹിയെ കരകയറ്റിയത്.

ഓപ്പണർ കൂടിയായ യുവതാരം പൃഥ്വി ഷാ മികച്ച തുടക്കം നൽകിയെങ്കിലും അധികനേരം ക്രീസിൽ നിൽക്കാൻ സാധിക്കാതെ മടങ്ങി. ശ്രേയസ് അയ്യരും ഋഷഭ് പന്തും പൊരുതിനോക്കിയെങ്കിലും ആയുസുണ്ടായില്ല. മധ്യനിര തകർന്നടിഞ്ഞതോടെ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു. അവസാന ഓവറിൽ അക്സർ പട്ടേലും രാഹുൽ തിവാട്ടിയായും നടത്തിയ ചെറുത്തുനിൽപ്പാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ചെന്നൈയ്ക്ക് വേണ്ടി ഇന്ന് ബോളിങ്ങിൽ തിളങ്ങിയത് വിൻഡീസ് താരം ബ്രാവോയായിരുന്നു. നിർണായകമായ മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇമ്രാൻ താഹിർ,ജഡേജ, ദീപക് ചാഹർ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ അമ്പാട്ടി റയിഡു ഒഴിച്ച് ക്രീസിലെത്തിയ ചെന്നൈ താരങ്ങളെല്ലാം തകർത്തടിച്ചതോടെ ചെന്നൈ വിജയത്തിലേയ്ക്ക് നീങ്ങി. ഷെയ്ൻ വാട്സൺ 44 റൺസിലും സുരേഷ് റെയ്ന 30 റൺസിലും മടങ്ങിയതോടെ ബാറ്റിങ്ങ് ഉത്തരവാദിത്വം നായകൻ ധോണിയും കേദാർ ജാദവും ഏറ്റെടുത്തു. എന്നാൽ റൺസ് വിട്ടുകൊടുക്കാൻ ഡൽഹി ബോളർമാർ മടിച്ചതോടെ സ്കോറിങ് വേഗത കുറഞ്ഞു. 19-ാം ഓവറിലെ അഞ്ചാം പന്ത് സിക്സർ പായിച്ച് ധോണി വിജയമുറപ്പിച്ചു. അവസാന ഓവറിന്റെ ആദ്യ പന്തിൽ ജാദവ് പുറത്തായതോടെ ചെന്നൈ കാത്തിരിപ്പ് നീണ്ടു. എന്നാൽ റബാഡയെ ബൗണ്ടറി പായിച്ച് ബ്രാവോ ചെന്നൈയ്ക്ക് ജയം സമ്മാനിച്ചു.

11.05 PM: ഫ്രീഹിറ്റ്…കീമോ പോൾ ഫ്രീഹിറ്റ് വഴങ്ങിയെങ്കിലും അത് മുതലാക്കാൻ ചെന്നൈയ്ക്ക് സാധിക്കുന്നില്ല

11.00 PM: ക്രീസിൽ നിലയുറപ്പിച്ച് ധോണിയും ജാദവും

10.48 PM: റെയ്നയും പുറത്ത്. പിടിമുറുക്കി ഡൽഹി

10.45 PM: റെയ്ന ഷോ… ഡൽഹി ബോളർമാരെ കണക്കിന് പ്രഹരിച്ച് സുരേഷ് റെയ്ന

10.30 PM: വിക്കറ്റ്… വെടിക്കെട്ട് ബാറ്റിങ്ങിന് അവസാനം കുറിച്ച് വാടസൺ പുറത്ത്.26 പന്തിൽ 44 റൺസെടുത്ത വാട്സണെ സ്റ്റംമ്പിങ്ങിലൂടെ പന്താണ് പുറത്താക്കിയത്

10.20 PM: തകർത്തടിച്ച് റെയ്നയും വാട്സണും. ചെന്നൈ കുതിയ്ക്കുന്നു

10.07 PM: വിക്കറ്റ്…ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 5 റൺസെടുത്ത റയിഡുവാണ് പുറത്തായത്

10.00 PM: ചെന്നൈ മറുപടി ബാറ്റിങ് ആരംഭിച്ചു

09.40 PM: ഡൽഹിക്കെതിരെ ചെന്നൈയ്ക്ക് 148 റൺസ് വിജയലക്ഷ്യം

09.27 PM: വിക്കറ്റ്…അർധസെഞ്ചുറിയ്ക്ക് പിന്നാലെ ശിഖർ ധവാനും പുറത്ത്

09.25 PM: ധവാൻ @ 50. അർധസെഞ്ചുറി തികച്ച് ഓപ്പണർ ശിഖർ ധവാൻ

09.23 PM: വിക്കറ്റ്…അക്കൗണ്ട് തുറക്കാതെ കീമോ പോളും പുറത്ത്. ഡൽഹി പതറുന്നു

09.19 PM: അഞ്ചാമനായി ഇറങ്ങിയ കോളിൻ ഇൻഗ്രാമും പുറത്ത്. ബ്രാവോയുടെ പന്തിൽ റെയ്നയ്ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്

09.15 PM: വിക്കറ്റ്… വെടിക്കെട്ട് വീരൻ പന്ത് പുറത്ത്. 13 പന്തിൽ 25 റൺസ് നേടിയ ശേഷമാണ് പന്ത് പുറത്താകുന്നത്.

09.05 PM: ഡൽഹി @ 100 ഡൽഹി ടീം സ്കോർ 100 കടന്നു. 43 റൺസുമായി ശിഖർ ധവാനും 18 റൺസ് നേടിയ പന്തുമാണ് ക്രീസിൽ

08.50 PM: വിക്കറ്റ്… ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യരും പുറത്ത്. ഇമ്രാൻ താഹിർ താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു

08.35 PM: ഡൽഹി @ 50. ഡൽഹി ടീം സ്കോർ അർധസെഞ്ചുറി കടന്നു

08.20 PM: വിക്കറ്റ്… ഡൽഹി ക്യാപിറ്റൽസിന് ആദ്യ വിക്കറ്റ് നഷ്ടമായി. തുടക്കത്തിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത യുവതാരം പൃഥ്വി ഷായുടെ വിക്കറ്റാണ് നഷ്ടമായത്.

08.10 PM: തകർത്തടിച്ച് പൃഥ്വി ഷാ. ചെന്നൈയ്ക്കെതിരെ ആദ്യ രണ്ട് ഓവറുകൾ പിന്നിടുമ്പോൾ ഡൽഹി വിക്കറ്റ് നഷ്ടപ്പെടാതെ 20 റൺസെന്ന നിലയിൽ

08.05 PM: ജോസ് ബട്‌ലറെ പുറത്താക്കാനുള്ള അശ്വിന്റെ മങ്കാഡ് പ്രയോഗം ക്രിക്കറ്റ് ലോകത്ത് വന്‍ വിവാദമായി മാറിയിരിക്കുകയാണ്. മുതിര്‍ന്ന താരങ്ങളും ആരാധകരുമെല്ലാം അശ്വിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ അശ്വിന്‍ ന്യായീകരിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെയും കോച്ച് പാഡി ഉപ്ടണും ബ്രാൻഡ് അംബാസിഡര്‍ ഷെയ്ന്‍ വോണുമെല്ലാം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. Read More

08.03 PM: ഫോർ… ഡൽഹി ഇന്നിങ്സിലെ ആദ്യ ബൗണ്ടറി പായിച്ച് യുവതാരം പൃഥ്വി ഷാ

08.02 PM:

07.57 PM: ഫീൾഡിങ്ങിനായി ചെന്നൈ താരങ്ങൾ മൈതാനത്ത്, ഡൽഹി ഇന്നിങസ് ഓപ്പൻ ചെയ്യുന്നത് പൃഥ്വി ഷായും ശിഖർ ധവാനും

07.55 PM: മത്സരം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മണിമുഴക്കി സുനിൽ ഗവാസ്ക്ർ

07.50 PM: കഴിഞ്ഞ മത്സരത്തിലെ വിജയ ടീമിനെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്സ്.
ചെന്നൈ സൂപ്പർ കിങ്സ് XI: എംഎസ് ധോണി, ഡ്വെയ്ൻ ബ്രാവോ, ഹർഭജൻ സിങ്, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന, ഷാർദുൽ ഠാക്കൂർ, ഷെയ്ൻ വാട്സൺ, അമ്പാട്ടി റായിഡു, കേദാർ ജാദവ്, ഇമ്രാൻ താഹിർ, ദീപക് ചാഹർ,

07.40 PM: ടീമിൽ ഒരു മാറ്റവുമായി ഡൽഹി ക്യാപിറ്റൽസ്. സ്‌പിന്നർ അമിത് മിശ്ര ടീമിൽ മടങ്ങിയെത്തി.
ഡൽഹി ക്യാപിറ്റൽസ് XI: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, കോളിൻ ഇൻഗ്രാം, ഋഷഭ് പന്ത്, കീമോ പോൾ, അക്സർ പട്ടേൽ, രാഹുൽ തിവാത്തിയ, ഇഷാന്ത് ശർമ്മ, കഗിസോ റബാഡ, അമിത് മിശ്ര

07.35 PM:

07.30 PM: ടോസ് നേടിയ ഡൽഹി ബാറ്റിങ് തിരഞ്ഞെടുത്തു. ചെന്നൈ ആദ്യം പന്തെറിയുമ്പോൾ കഴിഞ്ഞ മത്സരത്തിലെ മികവ് ആവർത്തിക്കാമെന്ന് പ്രതീക്ഷയിൽ ചെന്നൈ താരങ്ങൾ

07.20 PM:

07.10 PM: ചെന്നൈ സൂപ്പർ കിങ്സ് ടീം: എംഎസ് ധോണി, സാം ബില്ലിങ്സ്, ഡ്വെയ്ൻ ബ്രാവോ, ഡു പ്ലെസിസ്, ഹർഭജൻ സിങ്, രവീന്ദ്ര ജഡേജ, നാരായൻ ജഗദീഷൻ, സുരേഷ് റെയ്ന, മിച്ചൽ സാന്റ്നർ, മോഹിത് ശർമ്മ, ഷാർദുൽ ഠാക്കൂർ, ഷെയ്ൻ വാട്സൺ, ഡേവിഡ് വില്ലി, മുരളി വിജയ്, കരൺ ശർമ്മ, ധ്രൂവ് ഷോരി, അമ്പാട്ടി റായിഡു, മോനു കുമാർ, കേദാർ ജാദവ്, ഇമ്രാൻ താഹിർ, ദീപക് ചാഹർ, രുഥ്‌രാജ്, ചൈതന്യ ബിഷ്ണോയി, കെ എം ആസിഫ്

07.00 PM: ഡൽഹി ക്യാപിറ്റൽസ് ടീം: കോളിൻ ഇൻഗ്രാം, ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, മൻജോത് കൽറാ, റുഥർഫോർഡ്, ആവേശ് ഖാൻ, ബണ്ടാരു അയ്യപ്പ, ഹാർഷൽ പട്ടേൽ, ഇഷാന്ത് ശർമ്മ, കഗിസോ റബാഡ, നാഥു സിങ്, സന്ദീപ് ലമിച്ചനെ, ട്രെന്റ് ബോൾട്ട്, അക്സർ പട്ടേൽ, ക്രിസ് മോറിസ്, കോളിൻ മൻറോ, ഹനുമ വിഹാരി, ജലജ് സക്സേന, കീമോ പോൾ, രാഹുൽ തിവാത്തിയ, അൻകുഷ് ബെയ്ൻസ്, ഋഷഭ് പന്ത്.

06.50 PM: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പ് ജയത്തോടെ തുടങ്ങിയ രണ്ട് ടീമുകളാണ് ഇന്ന് നേർക്കുനേർ എത്തുന്നത്. ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരിനെതിരെയായിരുന്നു ചെന്നൈയുടെ ജയം. കരുത്തരായ മുംബൈയെ പരാജയപ്പെടുത്തിയാണ് ഡൽഹി ക്യാപിറ്റൽസ് സീസൺ ആരംഭിച്ചത്.

06.45 PM:

06.30 PM:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook