/indian-express-malayalam/media/media_files/2026/03/01/sanju-samson-and-ms-dhoni-2026-03-01-16-22-26.jpg)
Chennai Super Kings Jersey Change: ഐപിഎൽ 19-ാം സീസണിന്റെ ആവേശത്തിന് തുടക്കമിട്ട് ചെന്നൈ സൂപ്പർ കിങ്സ് പുതിയ ജേഴ്സി പുറത്തിറക്കി. 'എല്ലാം പുതിയതാണ്, എല്ലാം നിങ്ങൾക്കായി മാത്രം' എന്ന ടാഗ്‌ലൈനോടെയാണ് പുതിയ ജഴ്സി ഫാൻസിന് മുൻപിലേക്ക് വെച്ചത്. ആരാധകരെ ആവേശത്തിലാക്കും വിധം സിനിമാറ്റിക് വീഡിയോയിലൂടെയാണ് സിഎസ്കെ കിറ്റ് അവതരിപ്പിച്ചത്.
ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്വാദിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇത്തവണത്തെ താര ലേലത്തിലൂടെ സിഎസ്കെയിലേക്ക് എത്തിയ കൗമാര താരങ്ങളും സർഫറാസ് ഖാനും വീഡിയോയിൽ രസകരമായ രീതിയിലാണ് വരുന്നത്. ഇവരുടെ ജഴ്സി കാണാനില്ലെന്നാണ് ഋതുരാജിന്റെ വാക്കുകൾ. ഇതോടെ ഋതുരാജ് തലയെ വിളിക്കുന്നു.
Also Read: IND vs WI: സഞ്ജു പുറത്തോ? ജയിച്ചില്ലെങ്കിൽ ഇന്ത്യ പുറത്ത്! വിൻഡീസിനെതിരെ ഇന്ന് ഭാഗ്യപരീക്ഷണം
ചെയ്സ് ചെയ്താണ് ധോണി ജഴ്സി തിരിച്ച് പിടിക്കുന്നത്. പിന്നാലെ ധോണിയുടെ സ്റ്റൈലൻ വരവ്. ഫുൾ സിനിമാറ്റിക് എന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. കഴിഞ്ഞ സീസണിലെ തിരിച്ചടികളിൽ നിന്ന് കരുത്തുറ്റ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഋതുരാജ് ഗെയ്‌ക്‌വാദും സംഘവും ഇത്തവണ ഇറങ്ങുന്നത്. ഇതിൽ സഞ്ജു സാംസൺ എവിടെ എന്നാണോ? കണ്ട് നോക്കൂ....
സിഎസ്കെയുടെ ഐക്കണിക് നിറമായ കാനറി യെല്ലോ' നിലനിർത്തിക്കൊണ്ട് തന്നെ അത്യാധുനിക ഡിസൈനുകളാണ് ഇത്തവണ ജഴ്സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2021 മുതലുള്ള രീതി പിന്തുടർന്ന് ഇന്ത്യൻ സായുധ സേനയോടുള്ള ആദരസൂചകമായി തോളിൽ 'ക്യാമഫ്ലേജ്' സ്ട്രിപ്പുകൾ നൽകിയിട്ടുണ്ട്.
Also Read: '14 പന്തിൽ 28, അല്ലെങ്കിൽ 30; സഞ്ജുവിന്റെ ജോലി കഴിഞ്ഞു; ഗാവസ്കർ ഉൾപ്പെടെയുള്ളവരെ തള്ളി അശ്വിൻ
ജേഴ്സിയുടെ മുൻഭാഗത്ത് പ്രധാന സ്പോൺസറായ 'ഇത്തിഹാദ് എയർവേയ്‌സി'ന്റെ ലോഗോയാണുള്ളത്. ചൂടിനെ പ്രതിരോധിക്കാൻ 'മോയിസ്ചർ വിക്കിംഗ്' സാങ്കേതികവിദ്യയുള്ള പുനരുപയോഗം ചെയ്ത പോളിസ്റ്റർ തുണിത്തരമാണ് ജേഴ്സിക്കായി ഉപയോഗിച്ചിരിക്കുന്നത്.
ആരാധകർക്കായി മൂന്ന് പതിപ്പുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്. ആരാധകരുടെ ബജറ്റിന് അനുയോജ്യമായ രീതിയിൽ ഇവ വാങ്ങാം. താരങ്ങൾ മൈതാനത്ത് ധരിക്കുന്നതിന് സമാനമായ ജഴ്സിക്ക് 4,999 രൂപ മുതൽ 5,999 രൂപവരെയാണ് വില. റിപ്ലിക്ക എഡിഷൻ, മികച്ച നിലവാരമുള്ള ഫാൻ പതിപ്പ് 2,499 - 2,999 രൂപയ്ക്ക് ലഭിക്കും. ഫാൻ/സ്റ്റേഡിയം എഡിഷൻ, സാധാരണക്കാർക്കായി കുറഞ്ഞ വിലയിൽ 799 രൂപ മുതൽ 1,299 രൂപ വരെ ലഭിക്കും.
Read More: ഇന്ന് ഇന്ത്യയുടെ രാജാക്കന്മാർ! ചരിത്രമെഴുതി ജമ്മുകശ്മീർ ; രഞ്ജി ട്രോഫി കിരീടം തൂക്കി!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us