scorecardresearch
Latest News

തുടർതോൽവികൾക്ക് പിന്നാലെ റെയ്നയെ തിരികെയെത്തിക്കാൻ ചെന്നൈ? നയം വ്യക്തമാക്കി ക്ലബ്ബ്

മധ്യനിരയിൽ എന്നും ചെന്നൈയുടെ വിശ്വസ്തനായിരുന്നു റെയ്ന

തുടർതോൽവികൾക്ക് പിന്നാലെ റെയ്നയെ തിരികെയെത്തിക്കാൻ ചെന്നൈ? നയം വ്യക്തമാക്കി ക്ലബ്ബ്

ഇന്ത്യൻ പ്രീമിയർ ലീഗ് ജയത്തോടെ തുടങ്ങിയെങ്കിലും മികച്ച തുടക്കത്തിന് പിന്നാലെ ശക്തമായ തിരിച്ചടികളാണ് ചെന്നൈ സൂപ്പർ കിങ്സ് നേരിടുന്നത്. ആദ്യ മത്സരത്തിൽ മുംബൈയ്ക്കെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ചെന്നൈ അടുത്ത മത്സരത്തിൽ രാജസ്ഥാനോടും പിന്നാലെ ഡൽഹി ക്യാപിറ്റൽസിനോടും തോൽവി വഴങ്ങിയിരുന്നു. വയസൻപ്പടയുടെ വീര്യം ചോർന്നുപോകുന്നതായി വ്യക്തമാക്കുന്നതാണ് ഈ തോൽവികൾ.

പിന്തുടർന്ന ജയിക്കുന്നതിൽ എന്നും മികവ് കാണിച്ചിട്ടുള്ള ചെന്നൈ കഴിഞ്ഞ രണ്ട് മത്സരങ്ങളും ചേസ് ചെയ്യുമ്പോഴാണ് പരാജയപ്പെട്ടത്. ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസിനൊഴികെ മറ്റാർക്കും തിളങ്ങാനാകുന്നില്ല. ആദ്യ മത്സരത്തിൽ വിജയമൊരുക്കിയ അമ്പാട്ടി റയ്ഡുവാകട്ടെ പരുക്കിന്റെ പിടിയിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരം കളിച്ചിരുന്നില്ല.

Also Read: വലിയ വില കൊടുക്കേണ്ടി വരും; പന്ത് ഷായുടെ ബാറ്റിൽ തട്ടി പോയിട്ടും ചെന്നൈ താരങ്ങൾ അപ്പീൽ ചെയ്തില്ല

ഇതോടെ ഉപനായകനും ചെന്നൈ ആരാധകർ സ്നേഹത്തോടെ ചിന്നത്തല എന്ന് വിളിക്കുകയും ചെയ്യുന്ന സുരേഷ് റെയ്നയുടെ തിരിച്ചുവരവ് സംബന്ധിച്ച ആരാധക ആർപ്പുവിളികളും റൂമറുകളും സജീവമാവുകയും ചെയ്തു. മധ്യനിരയിൽ എന്നും ചെന്നൈയുടെ വിശ്വസ്തനായിരുന്നു റെയ്ന. നിലവിലെ ചെന്നൈയുടെ തകർച്ചകൾക്ക് ഒരു കാരണം മധ്യനിര ഫോമിലേക്ക് എത്താത്തതാണെന്നും അതിനാൽ റെയ്ന മടങ്ങിവരണമെന്നും ആരാധകർ ആവശ്യപ്പെടുന്നത്.

Also Read: ജമ്മു കശ്മീരിൽ ക്രിക്കറ്റ് അക്കാദമി; പുതിയ ഇന്നിങ്സിന് തുടക്കം കുറിച്ച് സുരേഷ് റെയ്ന

എന്നാൽ അത്തരത്തിലൊരു ആവശ്യം റെയ്നയ്ക്ക് മുന്നിൽ വയ്ക്കില്ലെന്നാണ് ക്ലബ്ബ് വ്യക്തമാക്കുന്നത്. “ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള തീരുമാനം റെയ്നയുടേതായിരുന്നു. അതിനെ ബഹമാനിക്കേണ്ട ഉത്തരവാദിത്വം മാനേജ്മെന്റിനുണ്ട്,” ചെന്നൈ സിഇഒ കാശി വിശ്വനാഥൻ അറിയിച്ചു.

Also Read: അത്തരം വാർത്തകൾ വസ്തുതാവിരുദ്ധം; 12.5 കോടി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോയെന്ന് റെയ്ന

ക്രിക്കറ്റ് ലോകത്തെ തന്നെ ഏറ്റവും മികച്ച കുറച്ച് ആരാധകരാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ശക്തമായി മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഇത് ഒരു ഗെയിമാണ് കൂടാതെ നിങ്ങളുടെ നല്ല ദിനങ്ങളും മോശം ദിനങ്ങളും ഉണ്ട്. എന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് താരങ്ങൾക്ക് നന്നായി അറിയാമെന്നും അവർ ചിരികൾ തിരികെകൊണ്ടുവരുമെന്നും വിശ്വാനാഥൻ കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന മത്സരത്തിൽ 43 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ഡൽഹി ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് നിശ്ചിത ഓവറിൽ 131 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അർധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും ചെന്നൈയെ പിടിച്ചുകെട്ടിയ സ്‌പിന്നർമാരുടെയും മികവിലായിരുന്നു ഡൽഹിയുടെ വിജയം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Csk bringing back suresh raina ipl