റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആറ് വിക്കറ്റ് വിജയം. നാല് ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റെടുത്ത ഹര്‍ഭജനുമാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍. 32 റണ്‍സെടുത്ത റായിഡുവാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍.

23 പന്തില്‍ നിന്നും 31 റണ്‍സെടുത്ത നായകന്‍ എംഎസ് ധോണിയാണ് ചെന്നൈയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. സുരേഷ് റെയ്‌ന 25 ഉം ബ്രാവോ 14 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി.

ബെംഗളൂരുവിനെതിരെ ജയിക്കാന്‍ ചെന്നൈയ്ക്ക് 128 റണ്‍സ് വേണമായിരുന്നു. ചെന്നൈ ബൗളര്‍മാരുടെ കരുത്തു കണ്ട മത്സരത്തില്‍ ബെംഗളൂരു ചെറിയ സ്‌കോറിന് ഒതുങ്ങി പോവുകയായിരുന്നു. 53 റണ്‍സെടുത്ത പാര്‍ത്ഥീവ് പട്ടേലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

36 റണ്‍സെടുത്ത ടിം സൗത്തി മാത്രാണ് രണ്ടക്കം കടന്ന മറ്റൊരു ബെംഗളൂരു താരം. ചെന്നൈയ്ക്കായി ജഡേജ മൂന്നും ഹര്‍ഭജന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ