scorecardresearch

India Vs England Twenty20: '25 പന്ത് വെറുതെ കളയാനുള്ളതല്ല; ജുറെലിനെ നശിപ്പിക്കുകയാണ്'; വിമർശനം ശക്തം

രാജ്കോട്ട് ട്വന്റി20യിൽ ഇംഗ്ലണ്ടിനെതിരെ സ്ട്രൈക്ക് കൈമാറി കളിക്കാൻ ഇന്ത്യൻ മധ്യനിര താരങ്ങൾക്ക് സാധിക്കാതിരുന്നതിന് എതിരെയാണ് വിമർശനങ്ങൾ ശക്തമാവുന്നത്.

രാജ്കോട്ട് ട്വന്റി20യിൽ ഇംഗ്ലണ്ടിനെതിരെ സ്ട്രൈക്ക് കൈമാറി കളിക്കാൻ ഇന്ത്യൻ മധ്യനിര താരങ്ങൾക്ക് സാധിക്കാതിരുന്നതിന് എതിരെയാണ് വിമർശനങ്ങൾ ശക്തമാവുന്നത്.

author-image
Sports Desk
New Update
Hardik Pandya Against England

ഇംഗ്ലണ്ടിനെതിരെ ഹർദിക് പാണ്ഡ്യയുടെ ബാറ്റിങ് : (ഫോട്ടോ: ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

രാജ്കോട്ട് ട്വന്റി20യിൽ ഇംഗ്ലണ്ടിനോട് 26 റൺസ് തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ബാറ്റർമാർക്ക് നേരെ വിമർശനം. തിലക് വർമ പുറത്തായതിന് ശേഷം ഏഴ് ഓവറോളം ബൌണ്ടറി കണ്ടെത്താൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചില്ല. മാത്രമല്ല ഹർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവർ സ്ട്രൈക്ക് കൈമാറി കളിക്കാനാവാതെ പ്രയാസപ്പെട്ടു. ഇതോടെ ഇവർക്ക് നേരെയുള്ള വിമർശനങ്ങൾ ശക്തമാവുന്നു. 

Advertisment

9ാം ഓവർ മുതൽ 16ാം ഓവർ വരെ ഇന്ത്യക്ക് ഈ ഏഴ് ഓവറിൽ 40 റൺസ് മാത്രമാണ് നേടാനായത്. ഹർദിക് പാണ്ഡ്യയായിരുന്നു രാജ്കോട്ടിൽ ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. എന്നാൽ 40 റൺസിലേക്ക് എത്താൻ ഹർദിക്കിന് വേണ്ടി വന്നത് 35 പന്ത്. ഒരു ഘട്ടത്തിൽ 24 പന്തിൽ നിന്ന് 21 റൺസ് എന്ന നിലയിലായിരുന്നു ഹർദിക്. 

"ട്വന്റി20യിൽ ക്രീസിൽ സെറ്റ് ആവാൻ 20-25 പന്തുകൾ എടുക്കാനാവില്ല. ക്രീസിൽ നിലയുറപ്പിക്കാൻ വേണ്ട സമയം എടുക്കാം. പക്ഷേ അപ്പോൾ സ്ട്രൈക്ക് കൈമാറി കളിക്കാനാവണം. ഹർദിക് 35 പന്തിൽ നിന്ന് 40 റൺസ് ഒടുവിൽ കണ്ടെത്തിയിരിക്കാം. പക്ഷേ ഹർദിക്കിന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ നിരവധി ഡോട്ട് ബോളുകൾ ഉണ്ടായിരുന്നു," ഇന്ത്യൻ മുൻ താരം പാർഥീവ് പട്ടേൽ പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിങ് ഓർഡർ പ്രശ്നം

ധ്രുവ് ജുറെലിനെ ബാറ്റിങ് ഓർഡറിൽ മുകളിലേക്ക് കയറ്റിയാണ് ഇറക്കേണ്ടിയിരുന്നത് എന്നാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ പ്രതികരിച്ചത്. "ഇന്ത്യയുടെ ബാറ്റിങ് ഓർഡർ ശരിയായിരുന്നില്ല. ധ്രുവ് ജുറെൽ കഴിവ് തെളിയിച്ച ബാറ്ററാണ്. ഇടംകൈ വലംകൈ കോംപിനേഷന് വേണ്ടി ജുറെലിനെ ബാറ്റിങ് പൊസിഷനിൽ താഴെയായി ഇറക്കേണ്ടത് ശരിയല്ല. നിങ്ങളുടെ മികച്ച ബാറ്റർമാർ മുകളിൽ ഇറങ്ങണം എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ," കെവിൻ​ പീറ്റേഴ്സൻ പറഞ്ഞു. 

Advertisment

ഇടംകൈ വലംകൈ കോംപിനേഷനിൽ അധിക ശ്രദ്ധ കൊടുത്തത് ഇന്ത്യക്ക് തിരിച്ചടിയായതായി പാർഥീവ് പട്ടേലും ചൂണ്ടിക്കാണിച്ചു. "നമ്പർ 4 വരെ വലംകൈ ഇടംകൈ കോംപിനേഷൻ നോക്കാം. എന്നാൽ അതിന് ശേഷം നിങ്ങൾ നിങ്ങളുടെ മികച്ച ബാറ്റേഴ്സിനെ ഇറക്കണം. ജുറൽ മികച്ച ബാറ്ററാണ്. വലിയ ഇന്നിങ്സ് പടുത്തുയർത്താൻ ജുറെലിന് സാധിക്കും," പാർഥീവ് പട്ടേൽ പറഞ്ഞു. 

Read More

Indian Cricket Team Indian Cricket Players india vs england Gautam Gambhir indian cricket Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: