മാഡ്രിഡ്: ലാ ലിഗയിലെ ആദ്യ നാല് മത്സരങ്ങളിലും വിലക്ക് കാരണം കളിക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍നിരയില്‍ തിരിച്ചെത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ലാ ലിഗയിലെ സ്വന്തം ഗ്രൗണ്ടിലെ തുടർച്ചയായ രണ്ടു സമനിലകൾക്കു പരിഹാരം തേടിയിറങ്ങിയ റയലിനെ കാത്തിരുന്നത് അതിനെക്കാൾ വലിയ തിരിച്ചടിയായിരുന്നു. സാന്റിയാഗോ ബെർണബ്യൂവിൽ ലീഗിലെ ആദ്യ പരാജയമാണ് റയലിന് നേരിടേണ്ടി വന്നത്. ഏകപക്ഷീയമായ ഒരു ഗോളിന് റയൽ ബെറ്റിസ് ആണ് അയൽവാസികളെ വീഴ്ത്തിയത്. ഇഞ്ച്വറി ടൈമിൽ സാനിബ്രിയയുടെ ഹെഡറാണ് റയൽ ബെറ്റിസിന് അപ്രതീക്ഷിത വിജയം നൽകിയത്.

റൊണാള്‍ഡോ, ലൂക്കാ മോഡ്രിച്ച്, കാസ്മിറോ തുടങ്ങിയ ആക്രമണകാരികളെ തടഞ്ഞ റയല്‍ ബെറ്റിസ് പ്രതിരോധത്തിനാണ് ക്രെഡിറ്റ് മുഴുവന്‍. ഗോള്‍രഹിതമായ 90 മിനിറ്റ്. സമനില പ്രതീക്ഷിച്ച റയല്‍ ആരാധകര്‍ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കുന്നതായിരുന്നു ഇഞ്ച്വറി ടൈമില്‍ അന്റോണിയോ സനബ്രിയയുടെ ഹെഡര്‍ ഗോള്‍. ലീഗില്‍ ഏഴാം സ്ഥാനത്താണ് നിലവിലെ ജേതാക്കളായ റയല്‍.

റയല്‍ ബെറ്റിസിനെതിരായ ആദ്യ പാദ മത്സരത്തില്‍ റയലിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. മറ്റു മത്സരങ്ങളില്‍ സെവിയ്യ എതിരില്ലാത്ത ഒരു ഗോളിന് ലാസ്പാല്‍മാസിനേയും ഡിപ്പോര്‍ട്ടീവോ ല കൊരുണ, ഡിപ്പോര്‍ട്ടീവോ അലവേസിനേയും തോല്‍പ്പിച്ചു. ലാസ്പാല്‍മാസിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സെവിയ്യയുടെ ജയം. ജീസസ് നവാസാണ് ടീമിന്റെ വിജയശില്‍പ്പി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ