/indian-express-malayalam/media/media_files/2024/12/27/z2Ye8vFNBip4RU96uWAw.jpg)
Cristiano Ronaldo: (courtesy- Cristiano Instagram )
ഇനിയും പത്ത് വർഷം കൂടി തനിക്ക് ഫുട്ബോൾ കളിക്കാനാവുമെന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 40കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശാരീരികാവസ്ഥ വിശകലനം ചെയ്ത് താരത്തിന്റെ ശരീരം 28.9 വയസുകാരന്റേതിന് സമാനമാണ് എന്ന് കണ്ടെത്തി വൂപ്പ് പ്ലാറ്റ്ഫോം. ഇത് ചൂണ്ടിയാണ് ഇനിയും 10 വർഷം കൂടി തനിക്ക് കളിക്കാനാവുമെന്ന് ചിരി നിറച്ച് പോർച്ചുഗൽ ക്യാപ്റ്റൻ പറഞ്ഞത്.
"എനിക്ക് വിശ്വസിക്കാനാവുന്നില്ല, ഇത് വളരെ നല്ല കാര്യമായാണ് തോന്നുന്നത്. ഇതിനർഥം എനിക്ക് അടുത്ത 10 വർഷം കൂടി കളിക്കാനാവും എന്നാണ്. ചെറുപ്പകാലത്ത് നമ്മൾ ചിന്തിക്കുന്നത് നമ്മൾ ജീവിച്ചുകൊണ്ടേയിരിക്കും എന്നാണ്, എല്ലായ്പ്പോഴും കരുത്തനായിരിക്കും എന്നാണ്. ആർക്കും നമ്മളെ വീഴ്ത്താനാവില്ല എന്നൊക്കെയാവും നമ്മുടെ വിശ്വാസം. 25 വയസിൽ എത്തി നിൽക്കുമ്പോൾ ഉള്ളത് പോലെയല്ല 30 വയസിൽ. പ്രത്യേകിച്ച് ഫുട്ബോളിൽ," ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
"എനിക്ക് ഇപ്പോഴും പ്രശ്നങ്ങളൊന്നുമില്ല. റിക്കവറിക്കും ഉറക്കത്തിനുമാണ് ഞാൻ എല്ലാത്തിനേക്കാളും പ്രാധാന്യം നൽകുന്നത്," അൽ നസർ താരം വ്യക്തമാക്കി. പ്രായം 40ൽ നിൽക്കുമ്പോഴും വിരമിക്കൽ തീരുമാനത്തെ കുറിച്ച് റൊണാൾഡോ ചിന്തിച്ച് തുടങ്ങിയിട്ടില്ല.
അടുത്ത വർഷത്തെ ഫിഫ ലോകകപ്പ് പോർച്ചുഗലിന് വേണ്ടി കളിക്കാനാണ് റൊണാൾഡോ ലക്ഷ്യം വയ്ക്കുന്നത്. 1000 കരിയർ ഗോളുകൾ എന്ന ലക്ഷ്യവും റൊണാൾഡോയ്ക്ക് മുൻപിലുണ്ട്. ക്ലബിനും ദേശിയ ടീമിനും വേണ്ടി 940 കരിയർ ഗോളുകളാണ് റൊണാൾഡോ ഇതുവരെ സ്കോർ ചെയ്തത്. 1000 കരിയർ ഗോൾ എന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാൾഡോയ്ക്ക് എത്താനാവുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
അൽ നസറുമായി കരാർ പുതുക്കുന്നതിൽ അനിശ്ചിതത്വം
അതേസമയം റൊണാൾഡോയുടെ അൽ നസർ കരാർ പുതുക്കുന്നത് അനിശ്ചിതത്വത്തിൽ നിൽക്കുകയാണ്. അൽ നസറിൽ എത്തിയതിന് ശേഷം ഇതുവരെ ഒരു കിരീടവും നേടാൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടില്ല.അതിനാൽ അൽ ഹിലാലിലേക്ക് മാറുന്നതിനുൾപ്പെടെ റൊണാൾഡോ ശ്രമിക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ.
അൽ നസറുമായുള്ള കരാർ പുതുക്കണം എങ്കിൽ പരിശീലകൻ, സ്ക്വാഡിലെ പകുതിയോളം താരങ്ങൾ എന്നിവരെ പുറത്താക്കി അഴിച്ചുപണി വേണം എന്ന ആവശ്യം റൊണാൾഡോ മുൻപോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ക്ലബ് ലോകകപ്പ് കളിക്കുന്നതിനായി മാത്രമായി തത്കാലത്തേക്ക് മറ്റൊരു ക്ലബിലേക്ക് റൊണാൾഡോ പോയേക്കും എന്നും സൂചനയുണ്ട്. ഇന്റർ മയാമി, ചെൽസി, അൽ ഹിലാൽ, ബ്രസീലിയൻ ക്ലബ് എന്നീ ക്ലബുകളുടെ പേരുകളാണ് റൊണാൾഡോയുമായി ബന്ധപ്പെട്ട് ഉയരുന്നത്.
Read More
- Cristiano Ronaldo: അൽ നസർ റൊണാൾഡോയെ കൈവിടുന്നു; കരാർ ചർച്ചകൾ നിർത്തിവെച്ചു; റിപ്പോർട്ട്
- La Liga Live Stram: ലാ ലീഗ മത്സരങ്ങൾ എവിടെ കാണാം? ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത
- Lionel Messi Inter Miami: മെസിയും ഇന്റർ മയാമി താരങ്ങളുമായി ഭിന്നത; കലിപ്പിച്ച് ഗ്രൗണ്ട് വിട്ടു
- Cristiano Ronaldo: ചെൽസിക്ക് റൊണാൾഡോയുടെ സഹായം വേണം; ലക്ഷ്യം ക്ലബ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us