Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ക്രിസ്റ്റ്യാനോയ്ക്ക് നാലാം കുഞ്ഞ് പിറന്നു; ചിത്രം പങ്കുവച്ച് പോര്‍ച്ചുഗല്‍ താരം

സ്പാനിഷ് മോഡല്‍ ജോര്‍ജിന റോഡ്റിഗസിനും മൂത്ത മകനുമൊപ്പമുളള ചിത്രം റോണോ പങ്കുവെച്ചിട്ടുണ്ട്

റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നാലാം കുഞ്ഞ് പിറന്നു. കാമുകി സ്പാനിഷ് മോഡല്‍ ജോര്‍ജിന റോഡ്റിഗസിനും മൂത്ത മകനുമൊപ്പമുളള ചിത്രം റോണോ പങ്കുവച്ചിട്ടുണ്ട്. പെണ്‍കുഞ്ഞാണ് പിറന്നതെന്നും ഏറെ സന്തോഷിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

നേരത്തേ വാടകഗര്‍ഭപാത്രം വഴി ക്രിസ്റ്റ്യാനോക്ക് ഇരട്ട കുട്ടികള്‍ പിറന്നിരുന്നു. പടിഞ്ഞാറന്‍ യുഎസിലെ സ്ത്രീ വഴി ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ജനിച്ചത്. ഇവ, മതേവു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. ഏഴ് വയസ്സുകാരനായ ക്രിസ്റ്റിയാനോ ജൂനിയര്‍ ആണ് മൂത്ത മകന്‍. കുട്ടിയുടെ അമ്മയാരാണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

താരത്തിന്റെ വീടിന് അടുത്തായ മാഡ്രിഡ് ക്വിറോണ്‍ യൂണിവേഴ്സല്‍ ആശുപത്രിയിലാണ് ഇപ്പോഴുളളത്. അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുലച്ച് അദ്ദേഹം കഴിഞ്ഞ ആഴ്ച പോസ്റ്റിട്ടിരുന്നു. ‘ഒരു അച്ഛനായിരിക്കുക എന്നത് വളരെയധികം പ്രാധാന്യം ഉളള കാര്യമാണ്. എന്നെ ശരിക്കും വ്യക്തിപരമായി മാറ്റിമറിച്ച കാര്യം. സ്നേഹം എന്താണെന്ന് എന്നെ തന്നെ മറന്ന് പഠിപ്പിച്ച കാര്യം. എന്നെ ഏറെ മൃദുലനും ജീവിതത്തില്‍ എന്തിനാണ് ശരിക്കും പ്രാധാന്യം നല്‍കേണ്ടതെന്നും എന്നെ പഠിപ്പിച്ചു. വീണ്ടും ഒരു അച്ഛനാവാന്‍ പോകുന്നത് എനിക്ക് കാത്തിരിക്കാനാവുന്നില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവരോടൊപ്പം ചിരിച്ചും കളിച്ചും സമയം ചെലവഴിക്കുന്നതിനേക്കാള്‍ മനോഹരമായ മുഹൂര്‍ത്തങ്ങളില്ല’, അദ്ദേഹം വ്യക്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cristiano ronaldo welcomes daughter into the world see pic

Next Story
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : എഫ്‌സി ഗോവ അവലോകനം
The moderation of comments is automated and not cleared manually by malayalam.indianexpress.com