മുംബൈ: ഇഎസ്പിഎന്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമത്. ബാസ്‌ക്കറ്റ് ബോള്‍ താരം ലിബ്രോണ്‍ ജെയിംസ് ആണ് പട്ടികയില്‍. അര്‍ജന്റീനന്‍ സൂപ്പര്‍ താരം മെസിയെ രണ്ടാം വട്ടവും പിന്തള്ളിയാണ് ലിബ്രോണ്‍ രണ്ടാമതെത്തിയത്. മെസിയാണ് മൂന്നാമത്.

ആദ്യ പത്തില്‍ എത്തിയ ഏക ഇന്ത്യന്‍ താരം വിരാട് കോഹ്ലിയാണ്. ഏഴാമതാണ് കോഹ്ലിയുടെ സ്ഥാനം. രണ്ടാമതുള്ള ഇന്ത്യന്‍ താരം മുന്‍ നായകന്‍ എംഎസ് ധോണിയാണ്. 13-ാം സ്ഥാനത്താണ് മാഹിയുള്ളത്. പട്ടികയില്‍ ആകെ എട്ട് ഇന്ത്യന്‍ താരങ്ങളാണുള്ളത്. ഇവരെല്ലാം ക്രിക്കറ്റ് താരങ്ങളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. യുവരാജ് സിങ്, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, രോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിങ്, ശിഖര്‍ ധവാന്‍ എന്നിവരാണ് മറ്റുള്ളവര്‍.

Read More: ലോകകപ്പിനുള്ള ടീം തയ്യാറെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

താരങ്ങളെ കുറിച്ചുള്ള സെര്‍ച്ച്, സോഷ്യല്‍ മീഡിയ ഫോളോയിങ്, പരസ്യം എന്നീ ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞവര്‍ഷവും ക്രിസ്റ്റ്യാനോ, ലിബ്രോണ്‍, മെസി എന്നിവര്‍ തന്നെയായിരുന്നു ആദ്യ മൂന്നില്‍. കഴിഞ്ഞ വര്‍ഷം കോഹ്ലി 11-ാം സ്ഥാനത്തായിരുന്നു.

Also Read: ‘പാതി നായകൻ ധോണി തന്നെ’; താരത്തിന്റെ അഭാവത്തിൽ കോഹ്‌ലി പരുക്കനാകുന്നു: ഇന്ത്യൻ നായകനെതിരെ മുൻ താരം

പട്ടികയില്‍ ആകെ മൂന്ന് വനിതകള്‍ മാത്രമേയുള്ളൂവെന്നതും ശ്രദ്ധേയമാണ്. സെറീന (17), മരിയ ഷറപ്പോവ (37), സാനിയ മിര്‍സ (93) എന്നിവരാണ് സ്ത്രീ സാന്നിധ്യം. ഇന്ത്യയില്‍ നിന്നുമുള്ള ഏക വനിതാ താരം സാനിയാ മിര്‍സയാണ്. ടെന്നീസ് ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററും നദാലും ആദ്യ പത്തിലുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ