മാഡ്രിഡ്: മെസ്സിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്രിസ്റ്റ്യാനോയും കോടതിയിലേക്ക്. മാഡ്രിഡിലെ പബ്ലിക് പ്രൊസിക്യൂട്ടർമാർ ക്രിസ്റ്റ്യാനോയ്ക്ക് എതിരെ നികുതി ചുമത്തിയതോടെ ഏറ്റവും മനസംഘർഷം നിറഞ്ഞ ഫുട്ബോൾ സീസണിലേക്കാണ് ക്രിസ്റ്റ്യാനോയും കടക്കുന്നത്.

14.7 മില്യൺ യൂറോ നികുതി വെട്ടിച്ചെന്ന കേസിൽ മാഡ്രിഡിൽ ഇദ്ദേഹം താമസിക്കുന്ന പ്രദേശമായ സ്യൂലോ ഡി അലർകോൺ കോടതിയിൽ ഇദ്ദേഹത്തിനെതിരായ കേസ് വിചാരണ ആരംഭിക്കും. കുറഞ്ഞ തുകയുടെ ആരോപണമാണെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന കായികതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റ്യാനോ, ലയണൽ മെസ്സിയുടെ പാത പിന്തുടർന്ന് കോടതിയിൽ എത്തിയിരിക്കുകയാണ്.

തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിന് സ്പെയിനിൽ നിന്നുള്ള കമ്പനി നൽകിയ തുക നികുതി അധികൃതരിൽ നിന്ന് മറച്ചുവെച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ പബ്ലിക് പ്രൊസിക്യൂട്ടർമാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ