സിറിയിലെ കുട്ടികള്‍ക്ക് പിന്തുണ തേടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നേരത്തേയും സിറിയയിലെ കുട്ടികള്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുള്ള താരം ലോകത്തിന്റെ പിന്തുണ തേടിയാണ് എത്തിയിരിക്കുന്നത്. ഏഴ് വര്‍ഷം പിന്നിട്ട യുദ്ധത്തില്‍, ഓരോ നിമിഷവും മരണത്തെ കണ്‍മുന്നില്‍ കാണുന്ന സിറിയയിലെ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കാനാണ് അദ്ദേഹം ലോകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സിറിയയിലെ കുട്ടികള്‍ക്ക് ജീവിക്കാനുള്ള പ്രതീക്ഷ ഉണ്ടാകാന്‍ ഏഴ് വാക്കുകളിലൂടെ നിങ്ങളുടെ സന്ദേശമെത്തിക്കൂ എന്നാണ് ക്രിസ്റ്റ്യാനോ വീഡിയോയില്‍ പറയുന്നത്. സിറിയയില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. യുദ്ധത്തിന്റേയും ഭീകരതയുടേയും ഭയത്തിന്റേയും ഏഴ് വര്‍ഷങ്ങള്‍ സിറിയ പിന്നിട്ടുവെന്നും വീഡിയോ ഓര്‍മ്മിപ്പിക്കുന്നു.

‘കരുത്തരായിരിക്കുക, വിശ്വസിക്കുക, ഒരിക്കലും തളരുത്.’ എന്ന വാക്കുകളോടെയായിരുന്നു താരം സിറിയിലെ കുട്ടികള്‍ക്കുളള തന്റെ സന്ദേശം അറിയിച്ചത്. ഇത്തരത്തില്‍ ലോകത്തിന്റെ സന്ദേശം അയക്കാനാണ് അദ്ദേഹം പറയുന്നു. നേരത്തേയും സിറിയിലെ കുട്ടികള്‍ക്കു വേണ്ടി ക്രിസ്റ്റ്യാനോ രംഗത്തെത്തിയിരുന്നു. റോഹിങ്ക്യന്‍ കുട്ടികള്‍ക്കായും ക്രിസ്റ്റിയാനോ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ